സെൽഫി എടുക്കാൻ ട്രെയിനിൽ കയറി; വാതിൽ അടഞ്ഞതോടെ യുവാവ് സഞ്ചരിച്ചത് 159 കിലോമീറ്റർ -വിഡിയോ

സെൽഫി ഭ്രമം കാരണം യുവാവിന് പിണഞ്ഞ അമളി സമൂഹമാധ്യമങ്ങളിൽ വൈറലായി. വന്ദേ ഭാരത് എക്സ്പ്രസിൽ സെൽഫിയെടുക്കാൻ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞതോടെയാണ് യുവാവ് കുടുങ്ങിയത്. ഇയാൾ വാതിൽ തുറക്കാൻ നടത്തുന്ന ശ്രമവും പിന്നാലെ വരുന്ന ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലുമാണ് വീഡിയോയിലുള്ളത്.

വിശാഖപട്ടണത്തിൽ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിലെത്തിയപ്പോൾ സെൽഫി എടുക്കാൻ വേണ്ടി യുവാവ് ട്രെയിനിൽ കയറുകയായിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞപ്പോൾ വാതിൽ അടയുകയായിരുന്നു. വാതിൽ തുറക്കാൻ പറ്റാതെ വന്നതോടെ 159 കിലോമീറ്റർ അകലെ വിജയവാഡയിലാണ് യുവാവിനു ഇറങ്ങാൻ കഴിഞ്ഞത്.

‘നിങ്ങൾ എന്തിനാണ് ഫോട്ടെയെടുക്കാൻ ട്രെയിനിനുള്ളിൽ കയറിയത്? നിങ്ങൾ എന്താണ് ചെയ്തത് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനി അടുത്ത ആറ് മണിക്കൂർ ഈ വാതിൽ തുറക്കില്ല. അതുവരെ യാത്ര ആസ്വദിക്കൂ’ -എന്ന് ടിക്കറ്റ് മാസ്റ്റർ പറയുന്നതും വീഡിയോയിൽ കേൾക്കാം.


Tags:    
News Summary - Watch: Man boards Vande Bharat train to click selfie, gets locked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.