കുഞ്ഞിന് 'ഫസ്റ്റ് എയ്ഡ്' നൽകുന്ന കുരങ്ങൻ; വൈദ്യശാസ്ത്രത്തിനും മുന്നേ സഞ്ചരിക്കുന്ന പൂർവ്വികരെന്ന് വാഴ്ത്തി നെറ്റിസൺസ് -വിഡിയോ

മനുഷ്യരുമായി പല തരത്തിലും സാമ്യം പുലർത്തുന്ന ജീവികളിലൊന്നാണ് കുരങ്ങൻ. പൊതുവായ ചില കാര്യങ്ങളിലാണ് ഇത്തരം സാദൃശ്യങ്ങൾ നാം ഇതുവരെ ശ്രദ്ധിച്ചിരുന്നത്. വിരലുകളുടെ ഉപയോഗം, സമൂഹങ്ങളായുള്ള ജീവിതം, കുട്ടികളോടുള്ള കരുതൽ തുടങ്ങി മനുഷ്യരെ ഓർമിപ്പിക്കുന്ന നിരവധി സ്വഭാവ സവിശേഷതകൾ കുരങ്ങുകൾക്കുണ്ട്. എന്നാലി​പ്പോൾ മനുഷ്യരെ കവച്ചുവയ്ക്കുന്ന ചില ജന്മസഹജമായ സവിശേഷതകളും ഈ ജീവികൾക്കുണ്ട് എന്ന് വെളിപ്പെട്ടിരിക്കുകയാണ്.

തന്റെ കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകുന്ന കുരങ്ങ​ന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. വൈദ്യ​ശാസ്ത്രം വികസിച്ചപ്പോൾ മാത്രം വെളിപ്പെട്ട ഹൈംലിക് ടെക്നിക് ആണ് കുരങ്ങൾ തന്റെ കുഞ്ഞിൽ പ്രയോഗിച്ചത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച ക്ലിപ്പിൽ കുരങ്ങൻ കുഞ്ഞിനെ ചേർത്തുപിടിച്ച് മുകളിലേക്കും താഴേക്കും ഉയർത്തുകയാണ് ചെയ്യുന്നത്.


'അബ്ഡോമിനൽ ത്രസ്റ്റ് അല്ലെങ്കിൽ ഹൈംലിക് മന്യൂവർ എന്നും അറിയപ്പെടുന്ന ഈ ടെക്നിക്, ശ്വാസനാളത്തിലെ തടസ്സങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന പ്രഥമശുശ്രൂഷയാണ്. തന്റെ കുട്ടിയെ രക്ഷിക്കാൻ കുരങ്ങൻ ഇതാണ് പ്രയോഗിക്കുന്നത്'-സുശാന്ത നന്ദ ട്വീറ്റിൽ പറഞ്ഞു. കുഞ്ഞിനൊരു പ്രശ്നം വന്നപ്പോൾ കൃത്യമായി ഇടപെട്ട അമ്മ കുരങ്ങിനെ അഭിനന്ദിക്കുകയാണ് നെറ്റിസൺസ്.

ട്വിറ്ററിൽ 44,800-ലധികം വ്യൂകൾ ആണ് വിഡിയോ നേടിയത്. 'അവിശ്വസനീയം. ഒരു കുട്ടിയെ രക്ഷിക്കാനുള്ള സാഹചര്യത്തോട് ജീവികൾ എങ്ങനെ കൃത്യമായി പ്രതികരിക്കുന്നു. ദൈവം എല്ലാവർക്കും അറിവും ജ്ഞാനവും നൽകി അനുഗ്രഹിച്ചിരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു" ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ആരാണ് അവരെയിത് പഠിപ്പിച്ചത്? പ്രകൃതിയല്ലാതെ മറ്റൊന്നുമല്ല. പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കിയാൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അമ്മയോടും കുഞ്ഞിനോടും ഒത്തിരി സ്‌നേഹം'-മറ്റൊരാൾ കുറിച്ചു.



Tags:    
News Summary - Watch: Monkey performs first aid procedure on baby, wins hearts online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.