ഇലപൊഴിഞ്ഞ മൾബറി മരത്തിനകത്തുനിന്ന് വെള്ളം ധാരയായി ഒഴുകുന്നതിന്റെ അപൂർവ ദൃശ്യം കാഴ്ചക്കാരിൽ അത്ഭുതമുളവാക്കുന്നു. ലൊഹാൻ നിഹോടാക്കി എന്ന വ്യക്തിയാണ് ഈ ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കൊച്ചു വെള്ളച്ചാട്ടത്തിൽനിന്നും ഒരാൾ മുഖം കഴുകുന്നതും കാണാം.
100 വർഷം പഴക്കമുള്ള മൾബറി മരം തെക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രോയിലാണ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിതെന്നു റിപ്പോർട്ടുണ്ട്. 'വീണ്ടും വസന്തമറിയിച്ചു കൊണ്ട് ദിനോസയിലെ അത്ഭുത മൾബറിമരം' എന്നാണ് സമൂഹമാധ്യമത്തിൽ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
അമിതമഴ ലഭിക്കുമ്പോൾ ഭൂഗർഭ നീരുറവകൾ നിറഞ്ഞൊഴുകുകയും അപ്പോഴുണ്ടാകുന്ന ഉയർന്ന മർദ്ദം മൂലം മരത്തടികൾക്കിടയിലൂടെ ജലം പുറത്തേക്കൊഴുകുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. സിജേവ നദിയുടെ തീരത്ത് അനേകം പുരാതന ജലസംഭരണികൾ സ്ഥിതിചെയ്യുന്നുണ്ട്. ഇത്തരം നീർച്ചാലുകളുടെ സമീപത്തുള്ള മരങ്ങളുടെ അറകൾക്കുള്ളിലേക്ക് വെള്ളമെത്തുകയും ശിഖരങ്ങൾക്കിടയിലൂടെ പുറത്തേക്കൊഴുകുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.