മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വിഡിയോ വൈറൽ

ഡൽഹി മെട്രോയിൽ സീറ്റിന്റെ പേരിൽ സ്ത്രീകൾ പരസ്പരം വഴക്കിടുന്ന വിഡിയോ വൈറൽ. രണ്ട് സ്ത്രീകളാണ് സീറ്റിനായി തർക്കിക്കുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളംപേർ വിഡിയോ കണ്ടിട്ടുണ്ട്. സീറ്റിൽ ബാഗ് വച്ച് അതിനടുത്ത് ഇരിക്കുന്ന സ്ത്രീയും ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സ്ത്രീയും തമ്മിലാണ് തർക്കം നടക്കുന്നത്. നേരത്തേ സമാനമായ മറ്റൊരു സംഭവത്തിൽ ആൺകുട്ടിയും പെൺകുട്ടിയും മെട്രോയ്ക്കുള്ളിൽ വഴിക്കിടുന്നതും വൈറലായിരുന്നു. വാക്ക് തർക്കത്തിൽ തുടങ്ങി അവസാനം പെൺകുട്ടി ആൺകുട്ടിയെ പലതവണ അടിക്കുന്നതും അന്ന് വിഡിയോയിൽ ഉണ്ടായിരുന്നു.


Tags:    
News Summary - Two Women Fight In Delhi Metro Over Seating Arrangement, Netizens Find It 'Entertaining'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.