representational image

ഓടുന്ന ട്രെയിനിനടിയിൽ പെട്ട സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു -ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ഓടുന്ന ട്രെയിനിനടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ബിഹാറിലെ തങ്കുപ്പ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാനായി ട്രെയിനിൽ കയറി ഇറങ്ങുകയായിരുന്നു. എതിർദിശയിൽ നിന്നും വരുന്ന ട്രെയിനിൽ കയറാനായാണ് ഇവർ തിടുക്കത്തിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു.

Full View


എന്നാൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനായി നിർത്തിയിട്ട ട്രെയിനിൽ കയറിയപ്പോൾ പെട്ടെന്ന് ട്രെയിൻ നീങ്ങാൻ തുടങ്ങി. ഇതോടെ ഇവരുടെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. എന്നാൽ ട്രാക്കിനടിയിൽ ചേർന്ന് കിടന്നതിനാൽ പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

ട്രാക്കിലേക്ക് വീണ ഇവരുടെ മുകളിൽകൂടി ട്രെയിൻ പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തലക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Woman caught under moving train makes miraculous escape - footage goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.