ഫോർക്ക് ഉപയോഗിച്ച് പാശ്ചാത്യ രീതിയിൽ ചോറ് തിന്നാന്‍ പഠിപ്പിച്ച് യുവതി, പരിഹസിച്ച് നെറ്റിസൺമാർ

വിഡിയോ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. യുട്യുബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ വരവോടെ വിഡിയോകളുടെ പ്രചാരം വർധിക്കുകയും എല്ലാവർക്കും വ്ലോഗർമാരായി മാറാന്‍ അവസരം ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഏത് വിഷയത്തെ സംബന്ധിച്ച വിഡിയോകളും ഇന്ന് ലഭ്യമാണെന്ന് നിസം‍ശയം പറയാവുന്നതാണ്. ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കി തരുന്ന ഡി ഐ വൈ (DIY) വിഡിയോകൾക്കാണ് കൂട്ടത്തിൽ മുന്‍തൂക്കം കൂടുതലുള്ളത്.

ഈ രീതിയിൽ 'ചോറ് എങ്ങനെ കഴിക്കാം' എന്ന് ട്യൂട്ടോറിയൽ വിഡിയോയിലൂടെ വ്യക്തമാക്കി തരുന്ന ഒരു വിദേശ വനിതയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാശ്ചാത്യ രീതിയിൽ ചോറ് കഴിക്കുന്ന രീതിയെന്ന പേരിൽ ഫോർക്ക് ഉപയോഗിച്ച് ചോറ് തിന്നുന്നതാണ് യുവതി കാണിച്ചുതരുന്നത്.

വിഡിയോ കാണാം

"ദി എറ്റിക്വറ്റ് ഓഫ് ദി ഫോർക്ക്!" എന്ന തലക്കെട്ടോടെ പങ്കിട്ട വിഡിയോക്ക് പരിഹാസം നിറഞ്ഞ മറുപടികളാണ് ഇന്ത്യക്കാർ നൽകുന്നത്. രുചിമുകുളങ്ങൾ തിരിച്ചറിഞ്ഞ് ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം കൈകൾ ഉപയോഗിച്ച് ഭക്ഷിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. കട്ട്ലറി ആക്സസറികൾ ഉപയോഗിച്ച് ചോറ് കഴിക്കാന്‍ പഠിപ്പിക്കുന്ന യുവതിയെ പരിഹസിച്ച് നിരവധി മീമുകളും നെറ്റിസൺമാർ പങ്കുവെച്ചു.

ചിലത് കാണാം



Tags:    
News Summary - Woman creates DIY video to instruct 'how to eat rice', Indian netizens share hilarious memes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.