ചീറിപ്പായുന്ന വാഹനങ്ങൾക്കിടെ നടുറോഡിൽ നൃത്തം ചെയ്തു; വൈറൽ യുവതിയെ തേടി യു.പി പൊലീസ്

ലഖ്നോ: സാമൂഹ്യമാധ്യമങ്ങളിൽ റീലുകളിട്ട് വൈറലാകാൻ അതിസാഹസിക കാണിക്കുന്നതും ചിലപ്പോൾ ജീവൻവരെ നഷ്ടമാകുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ അരികിൽ തൂങ്ങിക്കിടക്കുന്നത് മുതൽ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നത് വരെ സാമൂഹ്യമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

തിരക്കേറിയ റോഡിന് നടുവിൽ ഒരു യുവതി നൃത്തം ചെയ്യുന്നതിൻ്റെ  ഒരു വീഡിയോയാണ്  കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. യു.പിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നിർത്തിയിട്ട കാറിന് മുകളിൽ നിന്ന് റോഡിലേക്ക് ചാടി ഇറങ്ങിയ യുവതി ചീറിപ്പായുന്ന വാഹനങ്ങൾക്കിടെ നടുറോഡിൽ നൃത്തം ചെയ്യുന്നു.  

35 സെക്കൻഡ് മാത്രമുള്ള മഴ നനഞ്ഞുള്ള ഡാൻസ് വീഡിയോ എക്സിൽ വൈറലാണിപ്പോൾ. ആഗസ്റ്റ് 19നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. പോസ്റ്റ് ചെയ്തതിന് ശേഷം ലക്ഷങ്ങളാണ് വിഡിയോ കണ്ടത്. 

ഏതായാലും വിഡിയോ ചിത്രീകരിച്ച യുവതിയെ തേടിയാണ് യു.പിയിലെ ട്രാഫിക് പൊലീസിന്റെ അന്വേഷണം. വാഹന നമ്പറും സ്ഥലവും സമയവും തീയതിയും കൃത്യമായി അറിയക്കണമെന്ന് യു.പി പൊലിസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തു. 

Tags:    
News Summary - Woman dancing in the middle of speeding cars goes viral, UP Police in search of her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.