സന്തോഷത്തിന്​ മകന്‍റെ ​ഡ്രോയിങ്​ ബുക്കിലെ 'കളർഫുൾ ചിത്രം' പച്ചകുത്തി; പിണഞ്ഞത്​ അബദ്ധവും

രീരത്തിൽ ടാറ്റൂ പതിക്കുന്നവർ കുറവല്ല. പലവട്ടം ആലോചിച്ചും ഓൺലൈനിലും മറ്റും തിരഞ്ഞുമാകും ടാറ്റൂ ഡിസൈൻ തെരഞ്ഞെടുക്കുക. എന്നാൽ, യാതൊരു അർഥവുമില്ലാത്ത സ്വന്തം മകൻ വരച്ച ചി​ത്രം കൈയിൽ പച്ചകുത്തുകയായിരുന്നു ഒരു അമ്മ. മകനോടുള്ള ഇഷ്​ടക്കൂടുതൽ ​െകാണ്ട്​ മറ്റൊന്നും ആലോചിക്കാനും യുവതി തയാറായില്ല. മരത്തിനോടും പാറക്കല്ലിനോടുമെല്ലാം സാമ്യമുള്ളതാണ്​ ചിത്രം.

ടിക്​ടോക്​ ഉപയോക്താവായ @pigeonsandfries യാതൊരു അർഥവുമില്ലാത്ത ശരീരത്തിൽ പതിച്ച ടാറ്റൂകൾ പങ്കുവെക്കാൻ വിഡിയോയിലൂടെ ആവശ്യപ്പെടുകയായിരുന്നു. അതിന്​ മറുപടിയായാണ്​ @th3victorygarden എന്ന അക്കൗണ്ട്​ ഉടമയായ മാതാവ്​ തന്‍റെ കൈയിലെ ടാറ്റൂ വെളിപ്പെടുത്തിയത്​. എന്നാൽ ചിത്രത്തിന്​ അർഥമില്ലെന്ന്​ മാത്രമല്ല, അതിലൂടെ പറ്റിയ അബദ്ധമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്​.

കൈയിൽ പച്ചകുത്തിയതിന്​ ശേഷമാണ്​ ടാറ്റൂ ചെയ്​തിരിക്കുന്ന ചിത്രം തന്‍റെ മകൻ വരച്ചതല്ലെന്ന്​ മനസിലാക്കുന്നത്​. മകന്‍റെ സുഹൃത്താണ്​ ചിത്രരചന പുസ്​തകത്തിൽ ഈ ചിത്രം വരച്ചത്​.

'എന്‍റെ മകന്‍റെ സുഹൃത്ത്​ വരച്ച ചിത്രമാണിത്​' കൈയിലെ ടാറ്റൂ കാണിച്ച്​ യുവതി വിഡിയോയിൽ പറഞ്ഞു. പച്ചയും കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കളർഫുൾ ടാറ്റൂവാണ്​ യുവതി കുത്തിയിരിക്കുന്നത്​. തന്‍റെ മകൻ വരച്ച ചിത്രമാണെന്ന്​ കരുതിയാണ്​ പച്ചകുത്തിയതെന്നും മാതാവ്​ വെളിപ്പെടുത്തി.


3,59,000 ത്തോളം പേരാണ്​ വിഡിയോ കണ്ടത്​. മാതാവിന്​ പറ്റിയ അബദ്ധത്തിൽ രസകരമായ കമൻറുകളുമായും നിരവധിപേരെത്തി. 

Tags:    
News Summary - Woman gets tattoo of sons drawing on her arm, finds out it isnt his

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.