ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ച് ഉലകം ചുറ്റി; യുവതിയുടെ പോസ്റ്റ് വൈറൽ

നമ്മുടെയെല്ലാം അഭിവിനിവേശങ്ങൾക്ക് ചിറക്മുളക്കുന്നത് ചിലപ്പോഴൊക്കെ വിജയത്തിലെത്തിയെന്ന് മറ്റുള്ളവർക്ക് തോന്നുന്ന ഘട്ടത്തിലായിരിക്കും. ചിലർക്കത് തകർച്ചയിൽ നിന്നായിരിക്കാം. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ആ അഭിനിവേശം പിന്തുടരാൻ നാം ആഗ്രഹിക്കും. അങ്ങനെ ആഗ്രഹങ്ങൾക്ക് പുറകെ പോയ അനേകം കഥകൾ വായിക്കാറുണ്ട്.

അക്കൂട്ടത്തിൽ ചിലർക്കെങ്കിലും പ്രചോദനമായേക്കാവുന്നതാണ് ആകാൻക്ഷ മോംഗ എന്ന സ്ത്രീയുടെ ട്വിറ്റർ പോസ്റ്റ്. ലിങ്ക്ഡ്ഇനിൽ ഒരു ക്രിയേറ്റർ മാനേജർ അസോസിയേറ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾക്കൊപ്പം പറക്കാൻ തീരുമാനിച്ചത്.

ജോലി ഉപേക്ഷിച്ചിറങ്ങിയ കൃത്യം ഒരു വർഷം പിന്നിട്ടപ്പോഴാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചതും സമൂഹമാധ്യമങ്ങൾ അത് ഏറ്റെടുത്തതും. 12 രാജ്യങ്ങളിൽ ചുറ്റിക്കറങ്ങി, ഇൻസ്റ്റഗ്രാമിൽ 250000 ത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. ഷോട്സും പോസ്റ്റുമായി 300 ൽ അധികം വീഡിയോകൾ പങ്കുവെച്ചു. തുടങ്ങിയ പുതിയ സന്തോഷങ്ങളാണ് യുവതി പോസ്റ്റ് ചെയ്തത്. 



Tags:    
News Summary - Woman Leaves Her Job At LinkedIn To Travel The World, Post Is Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.