രക്ഷപ്പെടാൻ മറ്റുമാർഗങ്ങളില്ല, റെയിൽ പാളത്തിൽ അനങ്ങാതെ കിടന്നു; ജീവൻ തിരിച്ചുപിടിച്ച യുവതിയുടെ ദൃശ്യം വൈറൽ -വിഡിയോ

ഹൈദരാബാദ്: ട്രാക്ക് മുറിച്ച് കടക്കും മുൻപ് പാഞ്ഞെത്തിയ ഗുഡ്സ് ട്രെയിനിന് മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.

തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവന്ദ്ഗി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. രണ്ടു സ്ത്രീകൾ പാളം മുറിച്ച് കടക്കുന്നതിടെയാണ് ഗുഡ്സ് ട്രെയിനെത്തുന്നത്. ഒരാൾ പാളത്തിനപ്പുറം കടന്നെങ്കിലും കൂടെ ഉണ്ടായിരുന്ന സ്ത്രീ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. മറ്റുമാർഗങ്ങളില്ലാതായതോടെ ഉടൻ പാളത്തിൽ അനങ്ങാതെ കിടന്നാണ് സ്ത്രീ രക്ഷപ്പെടുന്നത്. 

ട്രെയിനിന്റെ മുഴുവൻ കോച്ചുകളും കടന്നുപോകും വരെ പാളത്തിൽ കിടക്കുന്നതും പിന്നീട് എഴുന്നേറ്റുപോകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അപകട ദൃശ്യം കണ്ടുനിന്ന യാത്രക്കാരിൽ ഒരാളാണ് മൊബൈലിൽ പകർത്തിയത്.

Tags:    
News Summary - Woman Miraculously Escapes From Getting Crushed Under Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.