12000 രൂപയുടെ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഓർഡർ ചെയ്തു; കിട്ടിയത്...

ഓൺലൈൻ വഴി സകല സാധനങ്ങളും വാങ്ങാൻ ഓർഡർ ചെയ്യുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നു തുടങ്ങി പല ചരക്കു സാധനങ്ങൾ വരെ ഓൺലൈൻ വഴി വാങ്ങിക്കാം. ചിലപ്പോൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾക്കു പകരം മറ്റെന്തെങ്കിലുമായിരിക്കും ലഭിക്കുക. അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ആമസോൺ വഴി 12000രൂപയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓർഡർ ചെയ്ത യുവതി പായ്ക്കറ്റ് തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. ടൂത്ത് ​ബ്രഷിനു പകരം ചാട്ട് മസാലയുടെ പായ്ക്കറ്റാണ് പെട്ടിയിലുണ്ടായിരുന്നത്. യുവതിയുടെ അമ്മയാണ് പണം കൊടുത്ത് പെട്ടി വാങ്ങിയത്.

ഇക്കാര്യം പങ്കുവെച്ച് യുവതി ട്വീറ്റ് ചെയ്തപ്പോൾ സമാന അനുഭവം പങ്കുവെച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. 2021ൽ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഓർഡർ ചെയ്തപ്പോൾ സാധാരണ ബ്രഷ് ആണ് ലഭിച്ചത്.

Tags:    
News Summary - Woman orders electric toothbrush worth ₹12,000 online, receives chaat masala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.