വന്യമൃഗങ്ങൾ പൊതുവേ അത്ര അനുസരണ ശീലമുള്ളവരല്ലെന്ന് നമുക്കെല്ലാവർക്കുമറിയാം. ഒരവസരം ഒത്തുവന്നാൽ മനുഷ്യൻമാരെ കടിച്ചുകീറുന്നവരാണവർ. എന്നാൽ നല്ല അനുസരണ ശീലമുള്ള ഒരുകരടിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം.
തന്‍റെ വീട്ടുമുറ്റത്തെത്തിയ കരടിയോട് യുവതി വാതിൽ അടച്ച് സ്ഥലം വിട്ടോളാൻ പറയുന്നതും അതിന്‍റെ അനുസരണയുമാണിപ്പോൾ വൈറലാകുന്നത്. സൂസൻ കോഹേയാണ് സ്വന്തം അനുഭവം ചിത്രീകരിച്ച് യൂട്യൂബിൽ പങ്കുവെച്ചത്.
വീടിന്‍റെ വാതിൽ തുറന്നവേളയിലാണ് മുറ്റത്തിരിക്കുന്ന കറുത്ത നിറത്തിലുള്ള ഭീമൻ കരടിയെ സൂസൻ കണ്ടത്. വാതിൽ അടക്കാനും തന്‍റെ വഴിക്ക് പോകാനും സൂസൻ കരടിയോട താഴ്മയായി അഭ്യർഥിച്ചു. മെല്ലെ നടന്ന് വന്ന് വീടിനകത്തേക്ക് എത്തിനോക്കിയ ശേഷം കരടി തന്‍റെ വായ് ഉപയോഗിച്ച് വാതിൽ അടക്കുന്നത് വിഡിയോയിൽ കാണാം.
ആയിരക്കണക്കിനാളുകളാണ് വിഡിയോ സാമൂഹിക മാധ്യമത്തിലൂടെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.