ഒരു നായയുടെ വാലിൽ പിടിക്കാൻ പോലും പേടിയുള്ളവരാണ് നമ്മളിൽ പലരും. അപ്പോൾ സിംഹത്തിന്റെ വാലായാലോ? ചിന്തിക്കുകയേ വേണ്ട എന്ന് ഉത്തരം പറയും മുമ്പ് ഈ വീഡിയോ ഒന്നു കണ്ടുനോക്കുക. ഒരു പെൺസിംഹത്തിന്റെ വാലിൽ പിടിച്ച് സിംഹക്കൂട്ടത്തിനൊപ്പം നടക്കുന്ന യുവതിയാണ് ഈ വീഡിയോയിലുള്ളത്. ആറ് പെൺസിംഹങ്ങൾ വളരെ അച്ചടക്കത്തോടെ യുവതിക്കൊപ്പം നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കെനിയയിലെ സഫാരി പാർക്കിൽ നിന്നുള്ള ദൃശ്യമാണിതെന്നാണ് കരുതപ്പെടുന്നത്. സഫാരി ഗാലറി എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ എന്ന്, എവിടെ വെച്ച്, ആര് ചിത്രീകരിച്ചതാണെന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
വാലിൽ പിടിച്ചു വലിച്ചിട്ടും ആറു പെൺസിംഹങ്ങളും ഒരു കാമറ ഉണ്ടെന്നുള്ള തോന്നൽ പോലുമില്ലാതെയാണ് യുവതിക്കൊപ്പം നടക്കുന്നത്. സ്കൈ എന്ന് അറിയപ്പെടുന്ന ആഡംബര വിനോദസഞ്ചാരിയാണ് വീഡിയോയിലുള്ളത്.
ഒരാഴ്ച മുമ്പ് കുവൈത്തിലെ നിരത്തിലൂടെ കുതറിയോടാൻ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്തു നീങ്ങുന്ന യുവതിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൂടിനുള്ളിൽ നിന്നും പുറത്തുചാടിയ വളർത്തു സിംഹമായിരുന്നു അത്. സബാഹിയയിലെ ജനവാസകേന്ദ്രത്തിൽ നിന്നും സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതിനെ പിടികൂടിയത്. യുവതിയുടെ കൈയിൽ നിന്ന് കുതറിയോടാൻ സിംഹം ശ്രമിക്കുന്നതും പിടിവിടാതെ യുവതി അതിനെ കൊണ്ടുപോകുന്നതുമാണ് ദൃശ്യത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.