കാക്കക്ക് ഒരു കഷണം കേക്ക് നൽകി; കാക്ക പകരം നൽകിയതെന്താണെന്നറിയാമോ...

പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അവഭക്ഷണം ആസ്വദിക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. എന്നാൽ അവ തിരിച്ച് സമ്മാനം നൽകുന്നത് അപൂർവമാണ്. അത്തരമൊരു സന്ദർഭമാണ് ഒരു ട്വിറ്റർ യൂസർ വിവരിച്ചിരിക്കുന്നത്.

എന്തെല്ലാം പക്ഷികൾ ഉണ്ടെങ്കിലും കാക്കകൾക്കുള്ള സ്നേഹവും അടുപ്പവും മറ്റുള്ളവക്കില്ലെന്നും അവ എന്നും കുടുംബാംഗത്തെ പോലെയാണെന്നും മലയാളി കവി വൈലോപ്പിള്ളി പാടിയിട്ടുണ്ട്.

ട്വിറ്റർ യൂസറായ കൊളീൻ ലിൻഡ്സെയും അതു തന്നെയാണ് പറയുന്നത്. ഒരു കഷണം കേക്ക് പങ്കുവെച്ചപ്പോൾ തിരിച്ചു സമ്മാനം തന്നവനാണ് കാക്കയെന്ന് ലിൻഡ്സെ ട്വിറ്ററിൽ കുറിച്ചു.

'ഞാനവന് ചെറിയൊരു കേക്ക് പങ്കുവെച്ചു. പകരം അവൻ എനിക്ക് ഒരു സമ്മാനം തന്നു. ഒരു കല്ല്. അവന്റെ കുഞ്ഞിച്ചുണ്ടുകൊണ്ട് ഉരുട്ടി നീക്കി അത് എന്റെ കാൽക്കൽ കൊണ്ടുവെച്ചു.' ഹൃദയ ചിഹ്നത്തോടൊപ്പം കാക്കയുടെയും കാക്കയുടെ സമ്മാനമായ കല്ലിന്റെയും ചിത്രം ട്വിറ്ററിൽ പ​ങ്കുവെച്ചുകൊണ്ടാണ് അവർ ഈ വരികൾ കുറിച്ചത്.

നിരവധി പേരാണ് ട്വീറ്റ് ഏറ്റെടുത്തത്. കാക്കൾ നല്ല സൃഹൃത്തുക്കളാണെന്നും നിത്യേന കാക്കകൾക്ക് ഭക്ഷണം നൽകിയാൽ അവ നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങൾ പുറത്തിറങ്ങുമ്പോൾ പോലും ശ്രദ്ധിക്കുകയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് ആളുകൾ ലിൻസ്ഡെക്ക് മറുപടി നൽകുന്നു. സമ്മാനങ്ങൾ നൽകുന്നഏറ്റവും സ്മാർട്ടായ ജീവിയാണ് കാക്കകൾ എന്നും ഒരു ട്വിറ്റർ യൂസർ പറയുന്നു.കാക്കകളെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Woman’s post about getting a gift from a crow after feeding it spreads happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.