ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി അലി ആരാധകർക്കൊപ്പം ഫോട്ടോയെടുക്കുന്നതിന്റെ വിഡിയോവൈറൽ. അബുദബിയിൽ വെച്ച് ആരാധികക്കൊപ്പം യുസൂഫ് അലി ഫോട്ടോയെടുക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. യൂസുഫലി അലി നടന്നു പോകുന്നതിനിടെ പെൺകുട്ടി ഫോട്ടോയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് അടുത്തേക്ക് വന്ന് യൂസുഫലി അലി ഫോട്ടോക്ക് പോസ് ചെയ്തു.
റാസ ചന്ദ്രശേഖരൻ എന്ന പ്രൊഫൈലിൽ നിന്നാണ് വൈറൽ വിഡിയോ വന്നത്. എളിമയുള്ള ഒരു ശതകോടീശ്വരനെ ഇന്ന് കാണാൻ സാധിച്ചുവെന്നും അള്ളാഹു അദ്ദേഹത്തിന് സന്തോഷവും ആരോഗ്യവും നൽകട്ടെയെന്നും ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചു.
വിഡിയോക്ക് ഇതുവരെ 3500 ലൈക്കുകളും 70,000 കാഴ്ചക്കാരുമാണുള്ളത്. യുസൂഫ് അലിയെ പുകഴ്ത്തിയുള്ള നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.