ഞാന്‍ മുമ്പ് പലതവണ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉയര്‍ന്നുവരുന്ന താരങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വിശകലനം ചെയ്തതില്‍ ഖേദിക്കുന്നു. കാരണം അന്ന് വാഗ്ദാനങ്ങളായി ചൂണ്ടിക്കാട്ടിയവരില്‍ വലിയ വിഭാഗം എവിടെയുമത്തൊതെ പോയി. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ്ഇത്തവണ താരങ്ങളെ വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇവിടെ ഒട്ടേറെ താരങ്ങള്‍ പല ഇനങ്ങളില്‍ മത്സരിച്ചു. മാധ്യമങ്ങള്‍ പലരെയും ഭാവിതാരങ്ങളായി വിലയിരുത്തുന്നു. എന്നാല്‍, അതൊക്കെ ശുദ്ധ മണ്ടത്തമാണ്. വെറും നാലു താരങ്ങള്‍ മാത്രമാണ് ദേശീയ ശരാശരിയില്‍ ഇവിടെ മത്സരിച്ചത്.
ജിസ്ന മാത്യു, 100 മീറ്ററില്‍ അന്താരാഷ്ട്ര നിലവാരമാണ് ആ കുട്ടി പുലര്‍ത്തിയത്. 100, 200, 400 വിഭാഗങ്ങളില്‍ ആ കുട്ടിക്ക് ഇനിയും ഒരുപാട് മുന്നേറാം.
പരിശീലിപ്പിച്ച പി.ടി. ഉഷയെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ജിസ്നയില്‍നിന്നുണ്ടായത്. ഒരുപക്ഷേ ടിന്‍റു ലൂക്കയേക്കാള്‍ മിടുക്കുള്ള കുട്ടിയാണ് ജിസ്ന. രണ്ടാമത്തെ എന്‍െറ തെരഞ്ഞെടുപ്പ് ആല്‍ഫി ലൂക്കോസ് എന്ന ട്രിപ്ള്‍ ജംപ് പ്രതിഭയാണ്. ഒരു ലോങ് ജംപറിനു വേണ്ട എല്ലാ ശാരീരികഗുണങ്ങളും ഒത്തിണങ്ങിയ താരമാണ് ആല്‍ഫി. ട്രിപ്ള്‍ ജംപിനേക്കാള്‍ ആല്‍ഫിക്ക് നല്ലത് ലോങ് ജംപാണ്. ഇതിന് കാരണം അവരുടെ ഉയരാണ്. ഒരു അന്താരാഷ്ട്ര ജംപറിനുവേണ്ട ഉയരാണ് ആല്‍ഫിക്കുള്ളത്. ലിസ്ബത്ത് കരോലിന്‍ എന്ന കുട്ടിയാണ് എന്‍െറ മൂന്നാമത്തെ തെരഞ്ഞെടുപ്പ്. ഒരു ലോങ് ജംപര്‍ക്കുവേണ്ട ഉയരമവര്‍ക്കുണ്ട്. എങ്കിലും പവര്‍ പോരാ. കഠിനമായ പരിശീലനത്തിലൂടെ മാത്രമേ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള പവര്‍ ഉണ്ടാക്കാന്‍ സാധിക്കൂ.
നാലാമത്തെ താരം സീനിയര്‍ വിഭാഗം ഹൈജംപില്‍ മത്സരിച്ച ജിയോ ജോസ് ആണ്. ശ്രീനിത്ത് മോഹന്‍െറയത്ര കഴിവില്ളെങ്കിലും ജിയോയുടെ ഉയരം അനുകൂലമാണ്. രണ്ട് മീറ്ററിന് മുകളില്‍ ഉയരമുള്ള ജിയോ നന്നായി പരിശ്രമിച്ചാല്‍ ഈസിയായി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാകും. എന്നാല്‍, ഇപ്പോഴത്തെ പരിശീലനം അതിന് പര്യാപ്തമല്ല. ഒരു ചീഫ് കോച്ചും അസിസ്റ്റന്‍റ് കോച്ചും നിര്‍ബന്ധമായി ജിയോയുടെ വളര്‍ച്ചക്ക് ആവശ്യമാണ്.
ഇവര്‍ക്കും ഏഷ്യന്‍ ലെവലിന് അപ്പുറത്ത് പോകാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ കൂടുതല്‍ ടാലന്‍റുള്ള താരങ്ങള്‍ ഈ മേളയിലത്തെിയിട്ടില്ല. എന്‍െറ 38 വര്‍ഷത്തെ പരിചയത്തിന് പുറത്താണ് ഞാന്‍ ഇക്കാര്യം ആവര്‍ത്തിച്ചുപറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.