ബസ്റ്റാഡ്: സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ രണ്ടു വർഷത്തിനിടെ ആദ്യമായി ഒരു ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നു.
എ.ടി.പി പോരാട്ടമായ സ്വീഡിഷ് ഓപ്പണ്‍ ടെന്നീസിന്‍റെ കലാശപ്പോരിനാണ് താരം യോഗ്യത നേടിയത്. സെമിയില്‍ ക്രേയേഷ്യന്‍ യുവ താരം ഡുജെ അജുകോവിചിനെ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് നദാല്‍ ഫൈനലുറപ്പിച്ചത്. സ്കോർ: 4-6, 6-3, 6-4. 2022 ഫ്രഞ്ച് ഓപ്പണിലാണ് താരം ഇതിനുമുമ്പ് അവസാനമായി ഫൈനൽ കളിച്ചത്.
കളിമണ്‍ പോരാട്ടമാണ് സ്വീഡിഷ് ഓപ്പണ്‍. ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടില്‍ തന്നെ നദാല്‍ പുറത്തായിരുന്നു. ആദ്യ സെറ്റ് കൈവിട്ട നദാൽ തുടർന്നുള്ള രണ്ട് സെറ്റുകളിലും ഗംഭീര തിരിച്ചു വരവ് നടത്തിയാണ് ഫൈനലുറപ്പിച്ചത്. ഒളിമ്പിക്സിൽ മെഡലുമായി കരിയർ അവസാനിപ്പിക്കുകയെന്ന സാധ്യമായ സ്വപ്നത്തിലേക്കാണ് താരം റാക്കറ്റേന്തുന്നത്.
ഒളിമ്പിക്സിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വിംബിൾഡൺ കളിക്കേണ്ടെന്ന് താരം തീരുമാനിച്ചിരുന്നു. ന്യൂനോ ബോർഗസ്-തിയാഗോ അഗസ്റ്റിൻ സെമി ഫൈനൽ വിജയികളെയാണ് നദാൽ ഫൈനലിൽ ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.