ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികൾ പുറത്തിറക്കി. ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് പ്രശസ്ത സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് ഒരുക്കിയത്. അഡിഡാസ് ഇന്ത്യ ഇൻസ്റ്റഗ്രാമിലൂടെയാണ് ജഴ്സി പുറത്തുവിട്ടത്.
ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ടെസ്റ്റ് ജഴ്‌സിയില്‍ അണിനിരക്കും. കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20ക്കും ഏകദിനത്തിനുമായി തയാറാക്കിയത്.
അഡിഡാസ് ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളുടെ കിറ്റ് സ്‌പോണ്‍സറാകുമെന്ന് നേരത്തെ ബി.സി.സി.ഐ അറിയിച്ചിരുന്നു. 2028 മാർച്ച് വരെ അഞ്ച് വർഷത്തേക്കാണ് കരാർ. ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അഡിഡാസും കൈകോര്‍ക്കുന്നത്. ഇതിനുമുമ്പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍ ചെയ്തത്. ഇവരുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചിരുന്നു. കില്ലര്‍ ജീന്‍സിന് മുമ്പ് എം.പി.എല്ലായിരുന്നു ജഴ്സി സ്പോണ്‍സര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പാണ്. 2023 നവംബര്‍ വരെയാണ് ബൈജൂസുമായുള്ള ഇന്ത്യയുടെ കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.