ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി ആസ്ട്രേലിയൻ യുവതാരം സാം കോൺസ്റ്റാസ്. വിരാട് ഇതിഹാസ താരമാണെന്നും അദ്ദേഹത്തിനെതിരെ കളിക്കുന്നത് തന്നെ ബഹുമതിയാണെന്നും കോണ്‍സ്റ്റാസ് പറഞ്ഞു. ടെസ്റ്റിന്റെ തുടക്കം മുതല്‍ ഇരുടീമുകളുടെയും വാശിയേറിയ പോരാട്ടത്തിനിടയിൽ ചില സംഭവങ്ങള്‍ ഗ്രൗണ്ടില്‍ കാണാമായിരുന്നു. ഇതിനിടെ വിരാട് കോഹ്ലിയും സാം കോൺസ്റ്റാസും വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ വിരാടിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺസ്റ്റാസ്.
'മത്സരം ശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു എന്ന് പറഞ്ഞു. ഉറപ്പായും വിരാടിനെിതരെ കളിക്കുന്നത് വളരെ ബഹുമതി നിറഞ്ഞ കാര്യമാണ്. അദ്ദേഹം ഭൂമിയോളം താഴ്ന്ന മനോഹരമായ വ്യക്തിയാണ്. ശ്രീലങ്കയിൽ എനിക്ക് എല്ലാവിധ ഭാവുകങ്ങളും വിരാട് നൽകി,' കോൺസ്റ്റാസ് പറഞ്ഞു.
മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ വിരാട് കോഹ്ലി സാം കോൺസ്റ്റാസിനെ തോളുകൊണ്ട് ഇടിച്ചിരുന്നു. ഇത് വലിയ വിവാദങ്ങളിലേക്ക് വഴിതുറന്നു. ഇതിന് പിന്നാലെ വിരാടിന് ഐ.സി.സി പിഴയും ചുമത്തി. ഇന്ത്യൻ ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയുമായും സാം കോൺസ്റ്റാസ് ഉടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.