ഐ.പി.എൽ: ബി.സി.സി​.ഐ മെഡിക്കൽ ടീം അംഗത്തിനും കോവിഡ്​

ന്യൂഡൽഹി: ഐ.പി.എൽ തുടങ്ങാൻ രണ്ടാഴ്​ച മാത്രം ബാക്കിനിൽക്കെ വീണ്ടും കോവിഡ്​ ഭീഷണിയുയർത്തുന്നു. ഇത്തവണ ബി.സി.​സി.ഐ മെഡിക്കൽ ടീമിലെ അംഗത്തിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ആഗസ്​റ്റ്​ 29ന്​ ചെ​െന്നെ സൂപ്പർ കിങ്​സി​െൻറ താരങ്ങളായ ദീപക്​ ചഹാറി​നും ഗെയ്​കവാദിനും രോഗം​ സ്​ഥിരീകരിച്ചിരുന്നു. കൂടാതെ ടീമിലെ 13 സ്​റ്റാഫ്​ അംഗങ്ങൾക്കും കോവിഡ്​ പോസിറ്റീവായിരുന്നു.

വ്യാഴാഴ്​ച സ്​ഥിരീകരിച്ചയാൾക്ക്​ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. യു.എ.ഇയിലേക്കുള്ള യാത്രക്കിടെ ഇദ്ദേഹം ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല. അടുത്തഘട്ട പരിശോധനയിൽ രോഗമുക്​തമാകുമെന്നാണ്​ പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു. സെപ്​റ്റംബർ 19ന്​ ദുബൈയിലാണ്​ ഐ.പി.എൽ പോരാട്ടം ആരംഭിക്കുന്നത്​. 

Tags:    
News Summary - bcci medical team member also covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.