ബംഗളൂരു: സി.കെ. നായുഡു ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ ഇന്നിങ്സിനും 38 റൺസിനും തകർത്തുവിട്ട് കേരളം. ബംഗളൂരു ചിന്നസ്വാമി മൈതാനത്ത് മൂന്നു ദിവസം മാത്രമെടുത്താണ് എതിരാളികളെ മലയാളിപ്പട ചുരുട്ടിക്കെട്ടിയത്. സ്കോർ കേരളം: 336. ഹിമാചൽ പ്രദേശ് 135, 163.
സെഞ്ച്വറിയോളം പോന്ന ഇന്നിങ്സുമായി അഖിൽ സ്കറിയയും (96 നോട്ടൗട്ട്) സംഘവും ഉയർത്തിയ 336 റൺസിനെതിരെ ആദ്യ ഇന്നിങ്സ് 135ന് എല്ലാവരും പുറത്തായി ഫോളോഓൺ ചെയ്ത ഹിമാചൽ സമാനമായി രണ്ടാമതും ദയനീയമായി വീഴുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുമായി ഹിമാചലിന്റെ കഥ കഴിച്ച ഫാനൂസ് തന്നെയായിരുന്നു ഇത്തവണയും കേരള നിരയിൽ ഹീറോ. 14 ഓവർ എറിഞ്ഞ താരം 61 റൺസ് വിട്ടുനൽകി ആറു വിലപ്പെട്ട ഹിമാചൽ വിക്കറ്റുകളാണ് വീഴ്ത്തിയത്.
ബേസിൽ രണ്ടും വിഷ്ണു പി. കുമാർ, അഖിൽ സ്കറിയ എന്നിവർ ഓരോന്നും വിക്കറ്റുകൾ പിഴുതു. 37 റൺസ് എടുത്ത് കുശാൽ പാലും 30 റൺസുമായി അർപ്പിത് എൻ. ഗുലേറിയയും മാത്രമാണ് അൽപമെങ്കിലും പൊരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.