റാഞ്ചി: അന്താരാഷ്ട്ര ട്വൻറി20യിലെ റൺവേട്ടക്കാരനായി ന്യൂസിലൻഡിെൻറ മാർട്ടിൻ ഗപ്റ്റിൽ. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് കിവി ഓപണർ മറികടന്നത്. മത്സരത്തിൽ 31 റൺസെടുത്ത ഗപ്റ്റിലിന് 111 കളികളിൽ 3248 ആയി. കോഹ്ലിക്ക് 95 കളികളിൽ 3227 റൺസാണുള്ളത്. 118 മത്സരങ്ങളിൽ 3141 റൺസുള്ള രോഹിത് ശർമയാണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.