ഐ.സി.സി ടെസറ്റ് റാങ്കിങ്ങ് പുതുക്കിയപ്പോൾ ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ടിനെ മറികടന്ന് സഹതാരം ഹാരി ബ്രൂക്ക്. ബാറ്റർമാരുടെ റാങ്കിങ്ങിലാണ് റൂട്ടിനെ മറികടന്ന് ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തിയത്. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം നിലനിർത്തി.
കഴിഞ്ഞയാഴ്ച വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിൽ തന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പുര്‍ത്തിയാക്കിയ ശേഷമാണ് ഹാരി ബ്രൂക്ക് ജോ റൂട്ടിനെ മറികടന്നത്. റൂട്ടിനെക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ഹാരി ബ്രൂക്കിന് റാങ്കിങ്ങില്‍ ആകെ 898 റേറ്റിങ് പോയിന്റുണ്ട്. ജൂലൈ മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരമാണ് റൂട്ട്. ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണെ മറികടന്നായിരുന്നു റൂട്ട് ആ സ്ഥാനത്തേക്കെത്തിയത്.
890 റേറ്റിങ് പോയിന്റുമായാണ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ (856), ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് (851) എന്നിവരാണ് ബുംറയ്ക്ക് പിന്നിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ 415 റേറ്റിങ് പോയിന്റുമായാണ് ജഡേജയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.