വനിത ട്വന്‍റി20 ലോകകപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 159

ദുബൈ: വനിത ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് 159 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കീവിസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 38 പന്തിൽ 43 റൺസ് നേടി അമേലിയ കേർ ടോപ് സ്കോററായി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഓപണർമാർ നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ആദ്യ വിക്കറ്റ് വീണു. ഏഴ് പന്തിൽ ഒമ്പത് റൺസെടുത്ത ജോർദിയ പ്ലിമ്മറെ സ്യൂൻ ലൂസിന്റെ കൈകളിലെത്തിച്ചു. 16 റൺസിൽ ഓപണർമാരിലൊരാളെ നഷ്ടമായ കിവികൾക്കായി മറ്റൊരു ഓപണർ സൂസി ബേറ്റ്സും അമേലിയ കേറും ചേർന്ന് സ്കോർ ചലിപ്പിച്ചു. എട്ടാം ഓവറിൽ ബേറ്റ്സും വീണു. 31 പന്തിൽ 32 റൺസെടുത്ത താരത്തെ നോൻകുലുലെകോ മലാബ ബൗൾഡാക്കി. രണ്ടിന് 53.

ക്യാപ്റ്റൻ സോഫി ഡിവൈനിന് പിടിച്ചുനിൽക്കാനായില്ല. ആറ് റൺസിൽ നിൽക്കെ സോഫിയെ നാഡിൻ ഡി ക്ലെർക് വിക്കറ്റിന് മുന്നിൽ കുരുക്കി. 70ൽ മൂന്നാം വിക്കറ്റ്. 28 പന്തിൽ 38 റൺസടിച്ച ബ്രൂക് ഹല്ലിഡേയുടെ വെടിക്കെട്ട് 18ാം ഓവറിൽ അനെകെ ബോഷിന്റെ കൈകളിൽ തീർന്നു. ക്ലോ ട്രയോണിനായിരുന്നു വിക്കറ്റ്. അപ്പോഴേക്ക് 127ലെത്തിയിരുന്നു കിവികൾ. 19ാം ഓവറിൽ കെറിന്റെ പോരാട്ടവും അവസാനിച്ചു. തസ്മിൻ ബ്രിറ്റ്സിന് ക്യാച്ചും മലാബക്ക് രണ്ടാം വിക്കറ്റും. 


Tags:    
News Summary - icc womens world cup t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.