രാജ്യന്തര ക്രിക്കറ്റിൽ നിന്നും ആർ. അശ്വിൻ കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. മൂന്ന് ഫോർമാറ്റിൽ നിന്നും അപ്രതീക്ഷിതമായാണ് താരം വിടപറഞ്ഞത്. ഇതിഹാസ താരമായിരുന്നിട്ട് കൂടിയും യാതൊരുവിധ ആഘോഷങ്ങളുമില്ലാതെയാണ് താരം പടിയിറങ്ങിയത്. ടീമിൽ ഉണ്ടായിരുന്നവർക്ക് പോലും അശ്വിൻ വിരമിക്കുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു.
ഇപ്പോഴിതാ അശ്വിൻ വിരമിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സഹതാരമായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. വിരമിക്കലിന് അഞ്ച് മിനിറ്റ് മുന്നെയാണ് അശ്വിൻ വിരമിക്കുന്നതിന് കുറിച്ച് താൻ അറിയുന്നതെന്ന് ജഡേജ പറയുന്നു.
"അവസാന നിമിഷം, പത്രസമ്മേളനത്തിന് അഞ്ച് മിനിറ്റ് മുമ്പാണ് വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്. അത് ഞെട്ടിക്കുന്നതായിരുന്നു ഞങ്ങൾ ആ ദിവസം മുഴുവൻ ഒരുമിച്ചായിരുന്നു, എന്നിട്ടും അദ്ദേഹം എനിക്ക് ഒരു സൂചന പോലും നൽകിയില്ല. അശ്വിന്റെ മനസ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ?,' ജഡേജ ചിരിച്ചുക്കൊണ്ട് പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെകാലം ഒരുമിച്ച് കളിച്ച താരങ്ങളാണ് അശ്വിനും ജഡേജയും. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ഡുവോസിൽ ഒന്നാണ് ഇരുവരും. ടെസറ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒരുപാട് വിജയത്തിലേക്ക് നയിക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. 2013 ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയപ്പോൾ ഇരുവരും വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.