ന്യൂഡൽഹി: ദേശീയ ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വ്യാഴാഴ്ച നടക്കും. ടൂർണമെൻറിൽ ആദ്യമായി സെമി ഫൈനൽ പ്രവേശനം സ്വപ്നം കാണുന്ന കേരളം നിലവിലെ ജേതാക്കളായ തമിഴ്നാടുമായി ഏറ്റുമുട്ടുേമ്പാൾ രാജസ്ഥാൻ വിദർഭയെയും ബംഗാൾ കർണാകയെയും ഗുജറാത്ത് ഹൈദരാബാദിനെയും നേരിടും.
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 8.30നാണ് കേരളത്തിെൻറ കളി. ക്യാപ്റ്റൻ സഞ്ജു സാംസണിെൻറയും മുഹമ്മദ് അസ്ഹറുദ്ദീൻ, സചിൻ ബേബി തുടങ്ങിയവരുടെ ബാറ്റിങ് ഫോമിൽ അവസാന എട്ടിലെത്തിയ കേരളത്തിന് വിജയ് ശങ്കർ നയിക്കുന്ന തമിഴ്നാട് കടുത്ത എതിരാളികളാവും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായി മുന്നേറിയ കേരളം പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെയാണ് കെട്ടുകെട്ടിച്ചത്. ടൂർണമെൻറിൽ രണ്ടാം തവണയാണ് കേരളം ക്വാർട്ടറിലെത്തുന്നത്. 2010-11ൽ ക്വാർട്ടറിൽ പരാജയപ്പെടുകയായിരുന്നു. 12-13ലും 15-16ലും സൂപ്പർ ലീഗിലെത്തിയെങ്കിലും അതിനപ്പുറം മുന്നേറാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.