തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലും മികച്ച പ്രകടനം കാഴ്ചവെച്ച സല്‍മാന്‍ നിസാറാണ് ക്യാപ്റ്റന്‍.
ഇന്ത്യൻ താരം സഞ്ജു സാംസണും മുതിർന്ന താരം സചിൻ ബേബിയും ടീമിലില്ല. ഹൈദരാബാദില്‍ ഈമാസം 23ന് ബറോഡക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. 20ന് ടീം ഹൈദരാബാദില്‍ എത്തും.
ടീമംഗങ്ങള്‍: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമദ് ഇംറാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ് സര്‍വ്വറ്റെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, എന്‍.പി. ബേസില്‍, എം.ടി. നിധീഷ്, ഏദന്‍ അപ്പിള്‍ ടോം, എന്‍.എം. ഷറഫുദീന്‍, അഖില്‍ സ്കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, എം. അജ്നാസ് (വിക്കറ്റ് കീപ്പര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.