ലഖ്നോ: വിജയ് മർച്ചന്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. നേരത്തേ മേഘാലയയുടെ ആദ്യ ഇന്നിങ്സ് 25 റൺസിന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നന്ദന്റെ പ്രകടനമാണ് മേഘാലയയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത മേഘാലയ ബാറ്റിങ് നിരയിൽ ഒരാൾപോലും രണ്ടക്കം കടന്നില്ല. തുടക്കത്തിൽതന്നെ രണ്ട് വിക്കറ്റുകളുമായി അബ്ദുൽ ബാസിത് എതിരാളികളുടെ തകർച്ചക്ക് തുടക്കമിട്ടപ്പോൾ വാലറ്റത്തെയും മധ്യനിരയെയും ചുരുട്ടിക്കെട്ടി നന്ദൻ മേഘാലയയെ വെറും 25 റൺസിൽ ഒതുക്കി. 7.3 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് നന്ദൻ ആറ് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. നെവിനും ലെറോയ് ജോക്വിൻ ഷിബുവും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.