അബൂദബി: ഐ.പി.എല്ലിൽ ഇരുടീമുകൾക്കും ജയം അനിവാര്യമായ മത്സരത്തിൽ വിജയഭേരി മുഴക്കി നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിന് േതാൽപിച്ചാണ് രോഹിത് ശർമയും കൂട്ടരും പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബിനെ ആറു വിക്കറ്റിന് 135ലൊതുക്കിയ ശേഷം ആറു പന്ത് ബാക്കിയിരിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു.
അവസാനഘട്ടത്തിൽ തകർത്തടിച്ച ഹർദിക് പാണ്ഡ്യയും (30 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം പുറത്താവാതെ 40) കീറൺ പൊള്ളാർഡും (7 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം പുറത്താവാതെ 15) ചേർന്നാണ് മുംബൈക്ക് ജയമൊരുക്കിയത്. 45 റൺസെടുത്ത സൗരഭ് തിവാരിയും ക്വിൻറൺ ഡികോകും (27) മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ രോഹിത് ശർമയും (8) സൂര്യകുമാർ യാദവും (0) ചെറിയ സ്കോറിന് പുറത്തായി. ഇരുവരെയും അടുത്തടുത്ത പന്തുകളിൽ വീഴ്ത്തിയ ലെഗ്സ്പിന്നർ രവി ബിഷ്ണോയി ആണ് പഞ്ചാബിന് പ്രതീക്ഷ നൽകിയത്.
നേരത്തേ, നാലു ഓവറിൽ 24 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും എറിഞ്ഞ ഏക ഓവറിൽ എട്ടു റൺസിന് രണ്ടു പേരെ പുറത്താക്കിയ കീറൺ പൊള്ളാർഡുമാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ക്രുണാൽ പാണ്ഡ്യയും രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതമെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസിലെത്തിയശേഷം പതറിയ പഞ്ചാബിന് 48ലെത്തുേമ്പാഴേക്കും നാലു പേരെ നഷ്ടമായി. ഒരോവറിൽ ഗെയ്ലിനെയും രാഹുലിനെയും മടക്കിയ പൊള്ളാർഡാണ് കളി തിരിച്ചത്.
42 റൺസെടുത്ത എയ്ഡൻ മാർക്രമിനൊഴികെ ആർകും പഞ്ചാബ് നിരയിൽ പൊരുതാനായില്ല. ദീപക് ഹൂഡ (28), നായകൻ ലോകേഷ് രാഹുൽ (21) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ക്രിസ് ഗെയ്ലും (1) നികോളാസ് പൂരാനും (2) അേമ്പ പരാജയമായപ്പോൾ അവസരം മുതലാക്കാൻ മന്ദീപ് സിങ്ങിനും (15) ആയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.