ആസ്റ്റർഡാം: കോവിഡ് കാരണം 2020ൽ ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ചപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കളിക്കാർ ഐ.പി.എല്ലിലൂടെയും മറ്റു ട്വൻറി 20 ലീഗുകളിലൂടെയും കളിതുടർന്നു. എന്നാൽ അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ അതല്ല. നെതർലൻഡ്സ് ക്രിക്കറ്റർ പോൾ വാൻ മീകീരൻ ജീവിക്കാനായി 'ഉബർ ഈറ്റ്സ്'ൽ ഭക്ഷണമെത്തിക്കുകയാണ്.
കൊറോണ കാരണം ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കിൽ ഫൈനൽ നടക്കേണ്ട തീയതി ഇന്നായിരുന്നു എന്ന തലക്കെട്ടോടെ ഇ.എസ്.പി.എൻ ക്രിക് ഇൻഫോ പങ്കുവെച്ച ട്വീറ്റിന് നെതർലൻഡ്സ് താരം റീട്വീറ്റ് ചെയ്തത് ഇങ്ങനെ. '' ഇന്ന് ക്രിക്കറ്റ് നടക്കേണ്ടിയിരുന്നു. ഇപ്പോൾ ഈ ശൈത്യകാലത്ത് ഞാൻ ജീവിക്കാനായി ഉബർ ഈറ്റ്സ് വിതരണം ചെയ്യുകയാണ്. കാര്യങ്ങൾ എങ്ങനെ മാറുന്നുവെന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക.''
ശൈത്യകാലങ്ങളിൽ നെതർലൻറ്സിൽ ക്രിക്കറ്റ് കളിക്കുക ദുഷ്കരമാണ്. ഫുട്ബാളും ടെന്നീസും ഹോക്കിയും എല്ലാം അരങ്ങുവാഴുന്ന രാജ്യത്ത് ക്രിക്കറ്റ് പ്രചാരം കുറഞ്ഞ കളിയാണ്. ഐ.സി.സി വൻതോക്കുകളായ രാജ്യങ്ങളിലെ കളിക്കാരെ പരിഗണിക്കുന്നപോലെ അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരെയും പരിഗണിക്കണമെന്ന് നിരവധിപേർ കമൻറ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ മാകീരൻ 5 ഏകദിനങ്ങളിലും 41 ട്വൻറി 20യിലും കളത്തിലറങ്ങിയിട്ടുണ്ട്.
ഐ.സി.സി ട്വൻറി 20 ലോകകപ്പിൽ മുൻനിരയിലുള്ള 10 ടീമുകൾെക്കാപ്പം നെതർലൻഡ്സ്, പാപ്പുവ ന്യൂ ഗിനിയ, അയൻലൻഡ്, സ്കോട്ലൻഡ്, നമീബിയ, ഒമാൻ എന്നീ ആറുടീമുകൾ കൂടി യോഗ്യത നേടിയിരുന്നു. മാറ്റിവെച്ച ടൂർണമെൻറ് അടുത്ത വർഷം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.