ബൗണ്ടറിക്കരികെ ഒറ്റ​ക്കൈയിലൊതുക്കി അവിശ്വസനീയ ക്യാച്ച്​; ട്രെന്‍റ്​ ബൗൾട്ടിനു കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ​

വെല്ലിങ്​ടൺ: പറന്നുവന്ന പന്ത്​ ഓടിയെത്തി​ ഒറ്റക്കൈയിലൊതുക്കി​ ഒറ്റക്കാലിൽ ആഘോഷവുമായി ന്യൂസിലൻഡ്​ ഫാസ്റ്റ്​ ബൗളർ ട്രെന്‍റ്​ ബൗൾട്ടിന്‍റെ മാസ്​മരിക പ്രകടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ്​ തേഡ്​ മാൻ ബൗണ്ടറിക്കരികെ ബൗൾട്ട്​ സഹതാരങ്ങളെയും കായിക ലോകത്തെയും ഒരുപോലെ കൊതിപ്പിച്ച ക്യാച്ച്​ കൈപിടി​യിലൊതുക്കിയത്​.

ബംഗ്ലദേശ്​ ഓപണർ ലിട്ടൺ ദാസായിരുന്നു നിർഭാഗ്യവാൻ. സ്​കോർ 21​ൽ നിൽക്കെ ​ഹെന്‍റി എറിഞ്ഞ ഒട്ടും അപകടകരമല്ലാത്ത പന്ത്​ കാത്തിരുന്ന ഫീൽഡർമാർക്കുമുകളിൽ അടിച്ചകറ്റിയെങ്കിലും പറന്നുവന്ന ബൗൾട്ടിന്​ എല്ലാം അനായാസമായിരുന്നു. വിശ്വസിക്കാനാവാതെ അൽപ നേരം നോക്കിനിന്ന്​ ലിട്ടൺ ദാസ്​ മടങ്ങു​േമ്പാൾ മൈതാനത്ത്​ ന്യൂസിലൻഡ്​ താരങ്ങൾ അനുമോദനവുമായി ബൗൾട്ടിനെ പൊതിഞ്ഞു.

ആദ്യം ബാറ്റുചെയ്​ത ന്യൂസിലൻഡ്​ 318 റൺസ്​ എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ്​ 154 റൺസിന്​ എല്ലാവരും പുറത്തായി. അതുൾപെടെ നാലു വിക്കറ്റെടുത്ത്​ ഹെന്‍റിയും അഞ്ചു വിക്കറ്റുമായി ജെയിംസ്​ നീഷാമും നിറഞ്ഞുനിന്ന കളിയിൽ ബൗൾട്ട്​ വിക്കറ്റൊന്നുമെടുത്തില്ല.

Tags:    
News Summary - NZ vs BAN: Twitter erupts as Trent Boult takes a one-handed stunner; Watch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.