ബൗണ്ടറിക്കരികെ ഒറ്റക്കൈയിലൊതുക്കി അവിശ്വസനീയ ക്യാച്ച്; ട്രെന്‍റ് ബൗൾട്ടിനു കൈയടിച്ച് സമൂഹ മാധ്യമങ്ങൾ
text_fieldsവെല്ലിങ്ടൺ: പറന്നുവന്ന പന്ത് ഓടിയെത്തി ഒറ്റക്കൈയിലൊതുക്കി ഒറ്റക്കാലിൽ ആഘോഷവുമായി ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ട്രെന്‍റ് ബൗൾട്ടിന്‍റെ മാസ്മരിക പ്രകടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങൾ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് തേഡ് മാൻ ബൗണ്ടറിക്കരികെ ബൗൾട്ട് സഹതാരങ്ങളെയും കായിക ലോകത്തെയും ഒരുപോലെ കൊതിപ്പിച്ച ക്യാച്ച് കൈപിടിയിലൊതുക്കിയത്.
ബംഗ്ലദേശ് ഓപണർ ലിട്ടൺ ദാസായിരുന്നു നിർഭാഗ്യവാൻ. സ്കോർ 21ൽ നിൽക്കെ ഹെന്‍റി എറിഞ്ഞ ഒട്ടും അപകടകരമല്ലാത്ത പന്ത് കാത്തിരുന്ന ഫീൽഡർമാർക്കുമുകളിൽ അടിച്ചകറ്റിയെങ്കിലും പറന്നുവന്ന ബൗൾട്ടിന് എല്ലാം അനായാസമായിരുന്നു. വിശ്വസിക്കാനാവാതെ അൽപ നേരം നോക്കിനിന്ന് ലിട്ടൺ ദാസ് മടങ്ങുേമ്പാൾ മൈതാനത്ത് ന്യൂസിലൻഡ് താരങ്ങൾ അനുമോദനവുമായി ബൗൾട്ടിനെ പൊതിഞ്ഞു.
ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 318 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 154 റൺസിന് എല്ലാവരും പുറത്തായി. അതുൾപെടെ നാലു വിക്കറ്റെടുത്ത് ഹെന്‍റിയും അഞ്ചു വിക്കറ്റുമായി ജെയിംസ് നീഷാമും നിറഞ്ഞുനിന്ന കളിയിൽ ബൗൾട്ട് വിക്കറ്റൊന്നുമെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.