'ഇയാളെന്താണ് ഇവിടെ?' എതിർ ടീമിന്‍റെ ചർച്ചയിൽ പങ്കെടുത്ത് ഋഷഭ് പന്ത്; വീഡിയോ കാണാം

തന്‍റെ ഗ്രൗണ്ടിലെ ആക്ഷൻസിനും തമാശകൾക്കും ഒരുപാട് ആരാധകരുള്ള താരമാണ് ഋഷഭ് പന്ത്. എപ്പോഴും ഒരു അടുത്ത വീട്ടിലെ പയ്യൻ ഇമേജ് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. എതിർ ടീമുമായുള്ള ബാന്‍ററുകളും സ്ലെഡ്ജിങ്ങുമെല്ലാം വളരെ രസകരമായി കൊണ്ടുപോകാൻ പന്തിന് പലപ്പോഴും കഴിയും. വിക്കറ്റിന് പിന്നിലെ പന്തിന്‍റെ വാക്കുകൾ പലപ്പോഴും സ്റ്റംബ് മൈക്കിൽ കൂടി വൈറലാകാറുണ്ട്. താരത്തിന്‍റെ അത്തരത്തിലെ രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി-ഇന്ത്യ എ മത്സരത്തിലെ നാലാം ദിനം ആരംഭിക്കുന്നതിന് മുന്നെയായിരുന്നു സംഭവം.

നാലാം ദിനം രാവിലെ ബൗളിങ് ചെയ്യാനായി ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യ എ ഫീൽഡിൽ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അവർ ഹഡിൽ ചെയ്യുന്നതും പെപ് ടോക്ക് ചെയ്യുന്നതും. എന്നാൽ ഈ മീറ്റിങ്ങിൽ ഇന്ത്യ ബിയിൽ നിന്നും ഒരു താരമുണ്ടായിരുന്നു. ഋഷഭ് പന്ത് ആയിരുന്നു ആ താരം. അവരുടെ ടീം ടോക്കിനിടെ പന്തും നിൽക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ മാറ്റുവാനൊന്നും ആരും മുതിർന്നില്ല. പന്ത് ഒരു തമാശക്കാരൻ ആണെന്നാണ് ആരാധകർ പറയുന്നത്.


മോശമല്ലാത്ത പ്രകടനമാണ് പന്ത് മത്സരത്തിൽ കാഴ്ചവെക്കുന്നത്. ആദ്യ ഇന്നിങ്സിൽ എളുപ്പം പുറത്തായ അദ്ദേഹം രണ്ടാം ഇന്നിങ്സിൽ കത്തിക‍യറുകയായിരുന്നു. 47 പന്തിൽ നിന്നും 61 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. വിക്കറ്റിന് പിന്നിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Tags:    
News Summary - rishab pant joins opposite team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.