irfan pathan 09897

വ്യക്തിവിരോധം തീർക്കുന്നുവെന്ന് ഇന്ത്യൻ താരങ്ങളുടെ പരാതി; ഐ.പി.എൽ കമന്‍ററി പാനലിൽ നിന്ന് ഇർഫാൻ പഠാൻ പുറത്ത്

മുംബൈ: ഐ.പി.എൽ മത്സരങ്ങളുടെ കമന്‍ററി പാനലിൽ നിന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ പുറത്ത്. ഐ.പി.എല്‍ കമന്ററി പാനല്‍ പട്ടികയില്‍ പഠാന്റെ പേരില്ല. ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്നാണ് പഠാനെ തഴഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ.പി.എൽ കഴിഞ്ഞ സീസണുകളില്‍ കമന്ററി പാനലിലെ പ്രധാന അംഗമായിരുന്നു ഇര്‍ഫാന്‍ പഠാന്‍. എന്നാൽ, ഈയിടെ കമന്‍ററിക്കിടെ പഠാൻ വ്യക്തിപരമായ വിമർശനങ്ങൾ നടത്തുന്നുവെന്ന് താരങ്ങൾക്ക് പരാതിയുണ്ടായിരുന്നു. പലരും ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നത്രെ.

ആസ്ട്രേലിയൻ പരമ്പരക്കിടെ പഠാന്‍റെ കമന്‍ററികളിൽ പ്രകോപിതനായ ഒരു ഇന്ത്യൻ താരം ഫോണിൽ പഠാനെ ബ്ലോക്ക് ചെയ്തതായും പറയപ്പെടുന്നു. പഠാൻ വ്യക്തിവിരോധം തീർക്കുകയാണെന്ന് ഈ താരം ഉൾപ്പെടെ പരാതി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്നാണ് ബി.സി.സി.ഐ പഠാനെ കമന്‍ററി പാനലിൽ നിന്ന് മാറ്റിയത്. 

അതേസമയം, കമന്‍ററി പാനലിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇർഫാൻ പഠാൻ പ്രതികരിച്ചിട്ടില്ല. നേരത്തെ സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്ലെ തുടങ്ങിയവരെയും താരങ്ങളുടെ പരാതിയിൽ കമന്‍ററി പാനലിൽ നിന്ന് മാറ്റിനിർത്തിയ സംഭവമുണ്ടായിരുന്നു.

Tags:    
News Summary - Irfan Pathan Dropped from the IPL 2025 Commentary Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.