കഴിഞ്ഞ ദിവസം ഇന്ത്യ ഒട്ടാകെ ഹോളി ആഘോഷിച്ചിരുന്നു. ഇതിനിടയിൽ ക്രിക്കറ്റ് താരങ്ങളും ഹോളി ആഘോഷം കളറാക്കിയിരുന്നു. ഐ.പി.എൽ ക്യാമ്പിലടക്കം ആഘോഷം പൊടിപൊടിച്ചു. മാസ്റ്റേഴ്സ് ലീഗിൽ പങ്കെടുക്കുന്ന സച്ചിൻ ടെണ്ഡുൽക്കറും മറ്റ് ഇന്ത്യൻ മാസ്റ്റേഴ്സ് താരങ്ങളും ഹോളി ആഘോഷിച്ചിരുന്നു. യുവരാജ് സിങ്ങിനെയും അമ്പാട്ടി റായുഡുവിനെയും വിളിച്ചുണർത്തി നിറത്തിൽ കുളിപ്പിക്കുന്നു സച്ചിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വെള്ളം നിറച്ച പിച്ച്കാരിയുമായി യുവരാജ് സിങ്ങിനെ തേടിപ്പോകുന്നതാണ് വീഡിയോയിൽ ആദ്യമുള്ളത്. യുവരാജിനെ സിക്സറിന് പറത്താം എന്ന് പറഞ്ഞുകൊണ്ടാണ് ഉറങ്ങിക്കിടക്കുന്ന യുവരാജ് സിങ്ങിന്‍റെ മുറിയിലേക്ക് സച്ചിനും സംഘവും പോകുന്നത്. ഹൗസ് കീപ്പിങ് എന്നുപറഞ്ഞ് യുവിയെ വിളിച്ചുണർത്തിയ സച്ചിനും സംഘവും താരത്തിനെ നിറങ്ങൾ കൊണ്ട് മൂടുകയായിരുന്നു. അതിന് ശേഷം ഇവരുടെ ടാർഗറ്റ് അംബാട്ടി റായുഡുവായിരുന്നു.
മുറിയിൽ വിശ്രമിക്കുകയായിരുന്നു റായുഡുവിനെ അവിടെ ചെന്ന് വിളിച്ച സച്ചിനും സംഘവും റായുഡുവിനെയും കളർഫുള്ളാക്കി മാറ്റി. ഇപ്പോൾ തന്നെ സച്ചിന്‍റെയും കൂട്ടറുടെയും വീഡിയ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സച്ചിൻ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.