തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ മുന്നോട്ടുവെച്ച നിർദേശത്തിന് പിന്തുണയുമായി ശശിതരൂർ എം.പി. യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളടങ്ങിയ ടീം ഇപ്പോഴത്തെ ഇന്ത്യൻ ടീമുമായി മത്സരിക്കുകയും ഇതിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഇർഫാൻ നിർദേശിച്ചിരുന്നു.
ഇർഫാൻ പത്താേൻറത് ഉഗ്രൻ ആശയമാണ്. നിങ്ങളിൽ ഓരോരുത്തരും ഇന്ത്യക്ക് ഹീറോകളാണ്. കോവിഡിനിടയിൽ കഴിവുകൾ തുരുമ്പിച്ച നിലവിലെ ഇന്ത്യൻ ടീമിനും ഇതൊരുമികച്ച അവസരമാകും - ശശി തരൂർ ട്വീറ്റ് ചെയ്തു.
തന്നോടൊപ്പം ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ്.ധോണി, അജിത് അഗാർക്കർ, സഹീർ ഖാൻ, പ്രഗ്യാൻ ഓജ എന്നിവരടങ്ങിയ ശരിയായ യാത്രയയപ്പ് ലഭിക്കാതെ വിരമിച്ച 11 താരങ്ങളുടെ പേരും പത്താൻ നിർദേശിച്ചു.
ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയ താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകാതിരുന്നതിൽ ഏറെ വിമർശനങ്ങൾ കേട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഈ നിർദേശത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.