ലുധിയാന: സയ്യിദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ തുടക്കം ഉജ്ജ്വല ജയത്തോടെ. അരുണാചൽപ്രദേശിനെ 10 വിക്കറ്റിനാണ് കേരളം തകർത്തത്. മഴയും വെളിച്ചക്കുറവും മൂലം 11 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത അരുണാചലിന് ആറിന് 53 റൺസെടുക്കാനേ ആയുള്ളൂ. മറുപടി ബാറ്റിങ്ങിൽ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ കേരളം കളി കഴിച്ചു.
ഓപണർമാരായ രോഹൻ എസ്. കുന്നുമ്മൽ 13 പന്തിൽ 32 റൺസുമായും വിഷ്ണു വിനോദ് 16 പന്തിൽ 23 റൺസുമായും പുറത്താവാതെനിന്നു. നേരത്തേ കേരളത്തിനായി മിഥുനും സിജോമോൻ ജോസഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളിക്കുന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ സചിൻ ബേബിയാണ് ടീമിനെ നയിച്ചത്. രണ്ടാം മത്സരത്തിൽ കേരളം ഇന്ന് കർണാടകയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.