ജയ്പൂർ: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാട്-ഹിമാചൽപ്രദേശ് ഫൈനൽ. റൺമഴ പെയ്ത കളിയിൽ തമിഴ്നാട് രണ്ടു വിക്കറ്റിന് സൗരാഷ്ട്രയെ മറികടന്നപ്പോൾ ഹിമാചൽ സർവിസസിനെ 77 റൺസിന് തകർക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഷെൽഡൻ ജാക്സണിെൻറ (134) സെഞ്ച്വറിക്കരുത്തിൽ സൗരാഷ്ട്ര മുന്നോട്ടുവെച്ച 311 റൺസ് ലക്ഷ്യം തമിഴ്നാട് ബാബ അപരാജിതിെൻറ (122) ശതക മികവിൽ മറികടക്കുകയായിരുന്നു.
വാഷിങ്ടൺ സുന്ദറും (70) അപരാജിതിെൻറ ഇരട്ട സഹോദരൻ ബാബ ഇന്ദ്രജിത്തും (50) തമിഴ്നാടിെൻറ ജയത്തിൽ പങ്കുവഹിച്ചു. 84 റൺസും നാലു വിക്കറ്റുമായി നായകൻ ഋഷി ധവാൻ കാഴ്ചവെച്ച മിന്നും ഓൾറൗണ്ട് പ്രകടനമാണ് ഹിമാചലിന് ജയം സമ്മാനിച്ചത്. 281 റൺസടിച്ച ഹിമാചലിനെതിരെ സർവിസസ് 204ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.