സഞ്​ജു ആസ്​ട്രേലിയക്കെതിരായ ഏകദിന ടീമിലും, രോഹിത്​ ടെസ്​റ്റ്​ ടീമിൽ

ന്യൂഡൽഹി: ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പര​ിക്കേറ്റ രോഹിത്​ ശർമയെ ടെസ്​റ്റ്​ ടീമിൽ ഉൾപ്പെടുത്തിയും, ക്യാപ്​റ്റൻ ​വിരാട്​ കോഹ്​ലിക്ക്​ ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക്​ മടങ്ങാൻ അവധി നൽകിയും, മലയാളി താരം സഞ്​ജു സാംസണെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയുമാണ്​ പുതിയ മാറ്റങ്ങൾ. ​ആദ്യ ടെസ്​റ്റിനു ശേഷം കോഹ്​ലി നാട്ടിലേക്ക്​ മടങ്ങും. തുടർന്നുള്ള മൂന്ന്​ ടെസ്​റ്റിലും അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക. അഡലെയ്​ഡ്​ ടെസ്​റ്റ്​ (ഡിസംബർ 17) മാത്രമാവും കോഹ്​ലി കളിക്കുക.

നേരത്തെ പൂർണമായി ഒഴിവാക്കിയ രോഹിത്​ ശർമയെ, പരിക്ക്​ ഭേദമായ സാഹചര്യത്തിലാണ്​ തിരികെ വിളിച്ചത്​. എന്നാൽ, ട്വൻറി20, ഏകദിന പരമ്പരയിൽ കളിക്കില്ല. ഇശാന്ത്​ ശർമയെ ഫിറ്റ്​നസ്​ പരിശോധിച്ച ശേഷം ടെസ്​റ്റ്​ ടീമിൽ ഉൾപ്പെടുത്താനാണ്​ ധാരണ.

ട്വൻറി20 ടീമിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ താരം വരുൺ ചക്രവർത്തിക്ക്​ പരിക്ക്​ വില്ലനായി. തോളിലേറ്റ പരിക്ക്​ വിവരം മറച്ചുവെക്കുകയും, തുടർന്നും കൊൽക്കത്തക്കായി കളിക്കുകയും ചെയ്​ത വരുണിന്​ ശസ്​ത്രക്രിയ ആവശ്യമാണെന്നാണ്​ റിപ്പോർട്ട്​. കളിക്കാർ പരിക്ക്​ മറച്ചുവെക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​ ബി.സി.സി.​െഎ. പകരക്കാരനായി ​യോർക്കർ സ്​പെഷലിസ്​റ്റ്​ ടി. നടരാജനെ ട്വൻറി20 ടീമിൽ ഉൾപ്പെടുത്തി. നേരത്തെ ട്വൻറി20 ടീമിൽ മാത്രം ഉൾപ്പെടുത്തിയ സഞ്​ജുവിനെ രണ്ടാം വിക്കറ്റ്​ കീപ്പറെന്ന നിലയിലാണ്​ ഏകദിന ടീമിലും പരിഗണിച്ചത്​.

നവംബർ 27ന്​ ആരംഭിക്കുന്ന പരമ്പരക്കായി ഇന്ത്യൻ ടീം ബുധനാഴ്​ച ദുബൈയിൽനിന്ന്​ ആസ്​ട്രേലിയയിലേക്ക്​ പറക്കും.

ട്വൻറി 20: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, സഞ്​ജു സാംസൺ, രവീന്ദ്ര ​ജദേജ, വാഷിങ്​ടൺ സുന്ദർ, യുസ്​വേന്ദ്ര ചാഹൽ, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, ദീപക്​ ചഹാർ, ടി.നടരാജൻ

ടെസ്​റ്റ്​ : വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), രോഹിത്​ ശർമ, മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ, പ്രഥ്വിഷാ, ചേതേശ്വർ പൂജാര, ആജിൻക്യ രഹാനെ (വൈസ്​ ക്യാപ്​റ്റൻ), ഹനുമ വിഹാരി, ശുഭ്​മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ​ഋഷഭ്​ പന്ത്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, കുൽദീപ്​ യാദവ്​, ഉമേഷ്​ യാദവ്​, രവീന്ദ്ര ജദേജ, ആർ.അശ്വിൻ, മുഹമ്മദ്​ സിറാജ്​

ഏകദിനം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ശുഭ്​മാൻ ഗിൽ, ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, മായങ്ക്​ അഗർവാൾ, രവീന്ദ്ര ജദേജ, യുസ്​വേന്ദ്ര ചാഹൽ, കുൽദീപ്​ യാദവ്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ ഷൈനി, ഷർദുൽ താക്കൂർ, സഞ്​ജു സാംസൺ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.