ഗുരുവായൂര്‍: ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന അത്‌ലറ്റിക് മത്സരത്തില്‍ 176 പോയൻറോടെ എറണാകുളം ജില്ല ഒന്നാമതെത്തി. 136 പോയൻറോടെ തൃശൂർ രണ്ടാം സ്ഥാനത്താണ്. 98 പോയൻറ് നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം.
ശ്രീകൃഷ്ണ കോളജില്‍ നടന്ന മത്സരത്തിൽ 200ലേറെ കായികതാരങ്ങൾ പങ്കെടുത്തു. ട്രാക്ക് സ്യൂട്ടണിഞ്ഞ് ഹൈജംപ് നടത്തിയാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ആര്‍. സാംബശിവന്‍ മേള ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യയിലും തായ്ലാൻഡിലും നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ നേടിയ താരമാണ് സാംബശിവൻ. ഇപ്പോൾ 50 വയസ്സിന് മുകളിലുള്ളവരുടെ സംസ്ഥാന വോളിബാൾ ടീം അംഗമാണ്.
ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന പ്രസിഡൻറ് വി.കെ. സരസ്വതി സമ്മാനങ്ങൾ നൽകി. സംസ്ഥാന ട്രഷറര്‍ പി.സി. രവി, ജില്ല സെക്രട്ടറി ഡെന്നി ജേക്കബ്, രാജന്‍ കുഞ്ഞിമംഗലം, ടി.വി. മണികണ്ഠലാല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ മാസ്റ്റേഴ്‌സ് മത്സരം ഏപ്രിൽ 30 മുതല്‍ മേയ് മൂന്നുവരെ ഡല്‍ഹിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.