ആരാണ്​ മെസ്സിക്ക്​ കപ്പില്ലെന്ന്​ പറഞ്ഞത്​?; ​ട്രോഫികളുടെ എണ്ണത്തിൽ എക്കാലത്തേയും രണ്ടാമൻ

കോപ ഡെൽറെയിൽ അത്​ലറ്റിക്​ ക്ലബിനെ തുരത്തി കിരീടം നേടിയതോടെ പുത്തൻ റെക്കോർഡിട്ട്​ ബാഴ്​സലോണയുടെ അർജന്‍റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി. മെസ്സിയുടെ കരിയറിലെ 37ാം കിരീടമാണി​ത്​. 42 കിരീടം സ്വന്തമായുള്ള ബാഴ്​സയിലെ മുൻ സഹതാരം ഡാനി ആൽവ്​സാണ്​​ ഇക്കാര്യത്തിൽ മെസ്സിക്ക്​ മുമ്പിലുള്ളത്​. ആന്ദ്രേ ഇനിയേസ്റ്റയും ബ്രസീലിയൻ താരം മാക്​സ്​വെല്ലും 37 വീതം ട്രോഫികളുമായി മെസ്സിക്കൊപ്പമുണ്ട്​​.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 31 ട്രോഫികളാണുള്ളത്​. ബാഴ്​സലോണക്കൊപ്പമുള്ള 35ാമത്​ ട്രോഫിയാണ്​ മെസ്സി ശനിയാഴ്ച പേരിലാക്കിയത്​. 10 ലാലിഗ കിരീടങ്ങൾ, എട്ട്​ സ്​പാനിഷ്​ സൂപ്പർ കപ്പ്​, ഏഴ്​ കോപ്പ ഡെൽറേ, നാല്​ ചാംപ്യൻസ്​ ലീഗ്​, 3 ക്ലബ്​ ​ലോകകപ്പ്​, 3 യൂറോപ്യൻ കപ്പ്​ എന്നിവയാണ്​ ബാഴ്​സക്കൊപ്പമുള്ള മെസ്സിയുടെ നേട്ടങ്ങൾ.

എന്നാൽ മാതൃരാജ്യമായ അർജന്‍റീനക്കൊപ്പം ര​ണ്ട്​ കിരീടങ്ങൾ മാത്രമേ മെസ്സിക്കുള്ളൂ. 2005ലെ ഫിഫ അണ്ടർ 20 ലോകകപ്പും 2008​െല ഒളിംപിക്​സ്​ സ്വർണവുമാണത്​. അതേ സമയം അർജന്‍റീനക്കൊപ്പം ഫിഫ ലോകകപ്പും കോപ്പ അമേരിക്കയും സ്വന്തമാക്കുകയെന്ന മെസ്സിയുടെ മോഹം ഇനിയും സാക്ഷാത്​കരിക്കപ്പെട്ടിട്ടില്ല. അരികിലെത്തി വീഴാനായിരുന്നു മെസ്സിയുടെ യോഗം. 



 


Tags:    
News Summary - How many trophies has Lionel Messi won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.