ഫുട്ബോളിലെ ഒരു വർഷത്തിലെ മികച്ച ഫുട്ബാൾ താരത്തിന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ബാലൺ ഡി ഓർ. ആ വർഷം വ്യക്തിഗത നേട്ടം കൊണ്ടും ടീമുകളുടെ പ്രകടനങ്ങളും താരങ്ങളുടെ പ്രകടനവുമെല്ലാം കണിക്കിലെടുത്താണ് ബാലൺ ഡി ഓർ നൽകുക.
ഈ വർഷത്തെ ബാലൺ ഡി ഓർ നേടുക റയൽ മാഡ്രഡിന്‍റെ സ്പാനിഷ് താരം ഡാനി കാർവഹാൽ നേടുമെന്ന് പറയുകയാണ് മുൻ റയൽ താരമായ കൊളമ്പിയൻ അറ്റാക്കിങ് മിഡ്ഫീൽഡറായ ഹാമിഷ് റോഡ്രിഗസ്. ചാമ്പ്യൻസ് ലീഗ്, ലാ ലീഗ എന്നിവയിൽ റയലിനായും പിന്നീട് സ്പെയ്നിനായി യൂറോ കപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. റയലിന്റെ തന്നെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം, ബ്രസീൽ മുന്നേറ്റക്കാരനായ വിനീഷ്യസ് ജൂനിയർ എന്നിവരാണ് കാർവഹാലിന് വെല്ലുവിളി ഉയർത്തുന്ന മറ്റ് താരങ്ങൾ.
'ഈ വർഷം ആരാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന് ചോദിച്ചാൽ ഞാൻ പറയും കാർവഹാൽ ആണെന്ന്. കപ്പുകൾക്ക് വേണ്ടിയാണല്ലോ ഈ കളി, അവൻ അത് നന്നായി ചെയ്തു,' റോഡ്രിഗസ് പറഞ്ഞു.
ബെല്ലിങ്ഹാമിന്‍റെ സാധ്യതകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും വിനീഷ്യസിന്‍റെ കോപ്പ അമേരിക്ക മോശമായിരുന്നുവെന്നും അതിനാലാണ് കാർവഹാലാണ് കൂടുതൽ അർഹനാകുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. റയൽ മാഡ്രിഡ് ഇരട്ട കിരീടം നേടിയ ഈ സീസണിൽ വിനീഷ്യസും ബെല്ലിങ്ഹാമും കാർവഹാലിനെ കവച്ചുവെക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ സ്പെയ്നിന് വേണ്ടി കാർവജാൽ നടത്തിയ പ്രകടനം അദ്ദേഹത്തെ മുന്നിലെത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.