ഹാട്രിക് പെനാൽറ്റി..!, പ്രീമിയർ ലീഗിൽ ഇതാദ്യം; പുതിയ റെക്കോഡ് ബോൺമൗത്ത് മിഡ്ഫീൽഡറുടെ പേരിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രനേട്ടം സ്വന്തമാക്കി ബോൺമൗത്ത് മിഡ്ഫീൽഡർ ജസ്റ്റിൻ ക്ലുവർട്ട്. വോൾവ്സിനെതിരായ മത്സരത്തിൽ ഹാട്രിക് പെനാൽറ്റി നേടിയാണ് ക്ലുവർട്ട് ചരിത്രമെഴുതിയത്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ മൂന്ന് പെനാൽറ്റികൾ നേടുന്ന ആദ്യ താരമാണ് ഡച്ചു താരമായ ജസ്റ്റിൻ ക്ലുവർട്ട്. 

റോമയുടെ താരമായിരുന്ന ക്ലുവർട്ട് 2023ൽ ബോൺമൗത്തിലെത്തിയത്. 2020 മുതൽ 2023 വരെ ലീപ്സിഗ്, നീസ്, വലൻസിയ എന്നിവിടങ്ങിളിൽ ലോണിൽ കളിച്ചിരുന്നു. മുൻ ഡച്ച് അന്താരാഷ്ട്ര താരം പാട്രിക് ക്ലൂവർട്ടിന്റെ മകനാണ് ജസ്റ്റിൻ ക്ലൂവർട്ട്. 

വോൾവർ ഹാംപ്ടന്റെ മോളിനക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളിനാണ് ബോൺമൗത്തിന്റെ ജയം. 3,18,74 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റിയാണ് ജസ്റ്റിൻ ക്ലുവർട്ട് ലക്ഷ്യം കണ്ടത്. മിലോസ് കെർകെസാണ് ബോൺമൗത്തിനായി മറ്റൊരു ഗോൾ നേടിയത്. വോൾവ്സിന് വേണ്ടി ജോർജൻ ലാർസൻ ഇരട്ടഗോൾ നേടി. 

Tags:    
News Summary - Justin Kluivert scores three penalties in Premier League game for first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.