മഡ്രിഡ്: പരിക്കുമായി മല്ലിട്ട് പുറത്തിരുന്ന 17കാരനായ പുതുമുഖ സൂപർ താരം ലമീൻ യമാൽ ബാഴ്സ ജഴ്സിയിൽ വീണ്ടുമെത്തുന്നു. കണങ്കാലിനേറ്റ പരിക്കുമാറി ഇന്ന് ലാസ് പാൽമാസിനെതിരായ ലാ ലിഗ പോരാട്ടത്തിൽ യമാൽ ഇറങ്ങുമെന്ന് ബാഴ്സ കോച്ച് ഹാൻസി ഫ്ലിക്ക് അറിയിച്ചു. ടീമിന്റെ അവസാന മൂന്ന് കളികളിൽ താരം ഇറങ്ങിയിരുന്നില്ല.
സ്പെയിൻ ദേശീയ ടീമിനൊപ്പം ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവക്കെതിരായ കളികളിലും പുറത്തിരുന്നു. വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള കുതിപ്പുകളുടെ ചുക്കാൻ പിടിച്ച പയ്യന്റെ അഭാവം ബാഴ്സ മുന്നേറ്റങ്ങളിൽ ശൂന്യത തീർത്തിരുന്നു. ഇന്ന് ഇന്ത്യൻ സമയം 6.30നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.