ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിലെ ആരാധകർക്ക് നേരെ ആറ് വിരൽ ഉയർത്ത് കാണിച്ച് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള. നിങ്ങളെ രാവിലെ പുറത്താക്കുമെന്ന് ആൻഫീൽഡിലെ ആരാധകർ തുടർച്ചയായി ചാന്‍റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം വിരൽ ഉയർത്തി കാണിച്ചത്. മത്സരത്തിൽ സിറ്റി 2-0ത്തിന് തോറ്റിരുന്നു.
പ്രീമിയർ ലീഗിലെ തുടർച്ചയായി നാലാം മത്സരത്തിലാണ് സിറ്റി തോൽക്കുന്നത്. ഈ സീസണിലെ എല്ലാ കോമ്പിറ്റീഷനിൽ നിന്നുമായി കഴിഞ്ഞ ഏഴ് മത്സരത്തിൽ നിന്നും സിറ്റിക്ക് വിജയം കണ്ടെത്താൻ സാധിച്ചിട്ടില്ല. മത്സരത്തിന്‍റെ അവസാന സമയങ്ങളിൽ 'നിങ്ങളെ രാവിലെ പുറത്താക്കും' എന്ന് ലിവർപൂൾ ആരാധകർ പാടുന്നത്. ഇതിന് പിന്നാലെ പെപ് തന്‍റെ ആറ് വിരലുകൾ ഉയർത്തിക്കാട്ടി. തനിക്ക് ആറ് പ്രീമിയർ ലീഗ് ട്രോഫികളുണ്ടെന്നാണ് പെപ് ഉദ്ദേശിച്ചതെന്നാണ് മുൻ ആരാധകരുടെ നിരീക്ഷണം. ആൻഫീൽഡിലെ ആരാധകരിൽ നിന്നും ഇത് പ്രതീച്ചിരുന്നില്ല എന്ന് മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോള പറഞ്ഞു.
'ആൻഫീൽഡിൽ ഞാൻ ഇത് പ്രതീക്ഷിക്കുന്നില്ല. ലിവർപൂൾ ആരാധകരിൽ നിന്നും ഞാൻ ഇത് പ്രതിക്ഷിച്ചില്ല. എന്നാലും അത് കുഴപ്പമില്ല. ഇത് മത്സരത്തിന്‍റെ ഭാഗമാണ്, ഞാൻ പൂർണമായും മനസിലാക്കുന്നു. ഞങ്ങൾ തമ്മിൽ മികച്ച മത്സരങ്ങൾ നടന്നിട്ടുണ്ട്,' പെപ് പറഞ്ഞു.
ഏകപക്ഷീയമായ മത്സരത്തിൽ രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്‍റെ വിജയം. കോഡി ഗ്യാക്പോയും മുഹമ്മദ് സലാഹുമാണ് ലിവർപൂളിനായി ഗോൾ കണ്ടെത്തിയത്. ജയത്തോടെ പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. തോൽവിയോടെ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ ബ്രൈറ്റണ് താഴെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.