താമരശ്ശേരി: ലയണൽ മെസ്സിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയും. താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർചുഗീസ് സൂപ്പർ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ട് ഉയർന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കൂട്ടായ്മയായ സി.ആർ 7 പരപ്പൻപൊയിലാണ് കട്ടൗട്ട് സ്ഥാപിച്ചത്.
ദേശീയപാതയോരത്ത് പരപ്പൻപൊയിൽ രാരോത്ത് ഗവ. ഹൈസ്കൂളിന് സമീപത്തായാണ് ഭീമൻ കട്ടൗട്ട് വെള്ളിയാഴ്ച വൈകീട്ടോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. ഒരേയൊരു രാജാവ് എന്ന കാപ്ഷനോടെയുള്ള വലിയ കട്ടൗട്ട് സ്റ്റിക്കർ, പ്ലൈവുഡ്, പ്ലാസ്റ്റർ ഓഫ് പാരിസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് തയാറാക്കിയത്. അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുള്ളാവൂരിൽ ചെറുപുഴയിൽ ആദ്യം 30 അടിയുള്ള മെസ്സിയുടെയും 40 അടിയുള്ള നെയ്മറിന്റെയും കട്ടൗട്ടുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.