ബേ​പ്പൂ​ർ ചാ​ലി​യ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ‘ക​യ​ർ ഉ​രു’​വി​നു മു​ന്നി​ൽ ക​താ​റ ദൗ ​ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ ഹി​ത്മും ഹാ​ജി പി.​ഐ. അ​ഹ​മ്മ​ദ് കോ​യ ആ​ൻ​ഡ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​ഒ. ഹാ​ഷി​മും

ലോകത്തിന് വിരുന്നായി കോഴിക്കോടൻ ഉരു മഹിമ

ദോഹ: നൂറ്റാണ്ടിലേറെ കാലങ്ങൾകൊണ്ട് അറേബ്യൻ കടൽ കടന്ന് ഒരു നൂറായിരം ഉരു ഗൾഫ് ഉൾക്കടലിനിപ്പുറം പല ഗൾഫ് നാടുകളുടെയും തീരമണഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിൽ പ്രവാസം തേടിപ്പോയവരെ കൊണ്ടുപോവുകയും പിന്നെ അറബ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്കും മറ്റും ആഡംബര വസ്തുവുമായെത്തിയ ഉരുവിന് ഇത്തവണ മറ്റൊരു റോളാണ് ഖത്തറിലുള്ളത്.

കോഴിക്കോട് ബേപ്പൂർ ചാലിയത്തുനിന്നും നിർമിച്ച ഒരു കയർ ഉരുവാണ് ലോകകപ്പ് വേദിയിൽ ഇപ്പോൾ കാണികളെ കാത്തിരിക്കുന്നത്. ഖത്തർ രാജകുടുംബത്തിനും മറ്റുമായി നിരവധി ഉരു നിർമിച്ചുനൽകിയ പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനിയാണ് കതാറ സാംസ്കാരിക കേന്ദ്രത്തിന്റെ നിർദേശ പ്രകാരം ഈ വിശേഷപ്പെട്ട ഉരു നിർമിച്ചത്.

കഴിഞ്ഞ വർഷം നിർമാണം തുടങ്ങി മാസങ്ങൾക്ക് മുമ്പുതന്നെ പണി പൂർത്തിയാക്കി 'കയർ ഉരു' മൂന്നാഴ്ച മുമ്പാണ് ദോഹയിലെത്തിയത്. ശനിയാഴ്ച കതാറയിൽ ആരംഭിക്കുന്ന രാജ്യാന്തര ദൗ ഫെസ്റ്റിന്റെ ഭാഗമായി കയർ ഉരുവിന്റെ പ്രദർശനം ആരംഭിക്കും. ലോകകപ്പിനെത്തുന്ന കാണികൾക്ക് സവിശേഷ കാഴ്ചയെന്ന നിലയിലാണ് ലോഹം കണ്ടുപിടിക്കും മുമ്പേ പിന്തുടർന്ന നിർമാണ രീതിയിൽ ഭീമൻ ഉരു പണി പൂർത്തിയാക്കിയത്.

800 വർഷം മുമ്പ് അറബ് മേഖലയിലെ വ്യാപാരികൾ ഉപയോഗിച്ചിരുന്ന കയർ ഉരുവിനെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ കതാറ തീരുമാനിച്ചപ്പോൾ ഭാഗ്യം ലഭിച്ചത് ബേപ്പൂരിൽനിന്നുള്ള നിർമാതാക്കൾക്കായിരുന്നു. കഴിഞ്ഞ പത്തുവർഷമായി 'ദൗ ഫെസ്റ്റി'ന്റെ ഭാഗമാവുന്ന ഹാജി പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനി മാനേജിങ് ഡയറക്ടർ പി.ഒ. ഹാഷിം ആ ജോലി ഭംഗിയായി പൂർത്തിയാക്കി.

തേക്കിൻ തടികൾ ഉപയോഗിച്ച്, കയറിൽ നെയ്തെടുത്തായിരുന്നു സൂക്ഷ്മമായ നിർമാണം. 5000 ദ്വാരങ്ങളിലായി 2500 തുന്നിക്കെട്ടുകൾ. കയർ ഉപയോഗിച്ച് മരത്തടികളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടലിലെ സുൽത്താനെ സജ്ജമാക്കിയത്. വിദഗ്ധരായ ആറ് തൊഴിലാളികളുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. 27 അടി നീളമുള്ള 'ബഗ്ള' ഉരു ലോകകപ്പ് വേളയിലെ പ്രദർശനത്തിനു ശേഷമാവും കടലിലിറങ്ങുന്നത്.

ഏത് പ്രതികൂല സാഹചര്യത്തിലും മരത്തടികൾ വേർപെടാതെ സൂക്ഷിക്കാൻ കഴിയും. കടലിൽ സഞ്ചരിക്കുന്തോറും ബലം കൂടുന്നതാണ് കയറിന്റെ പ്രത്യേകത. ദൗ ഫെസ്റ്റിന് ശനിയാഴ്ച തുടക്കം കുറിക്കുന്നതിനു മുമ്പുതന്നെ കതാറയിലെ പ്രദർശന നഗരിയിൽ സ്ഥാപിച്ച ഉരു ഓർഗനൈസിങ് കമ്മിറ്റി മേധാവി അഹമ്മദ് അൽ ഹിത്മിന് കൈമാറി.

Tags:    
News Summary - A guest from Chaliyam to tell the stories of Uru to the spectators coming to the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.