ലോകകപ്പിന് മുന്നോടിയായി യു.എ.ഇക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളിനാണ് സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും യു.എ.ഇയെ തകർത്തത്.
അർജന്റീനക്കായി എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകൾ നേടി. മെസ്സിയും ജൂലിയൻ അൽവാരസും ജൊവാക്വിൻ കൊറയയും വലകുലുക്കി. മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ കളിയുടെ നിയന്ത്രണം പൂർണമായി അർജന്റീനയുടെ കൈകളിലായിരുന്നു. നിരന്തരമായ അർജന്റീനിയൻ മുന്നേറ്റങ്ങളിൽ യു.എ.ഇ പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ 17ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്.
വലതു വിങ്ങിലൂടെ കുതിച്ചു പാഞ്ഞ മെസ്സി നൽകിയ പന്ത് അൽവാരസ് വലക്കുള്ളിലാക്കി. 25, 36 മിനിറ്റുകളിലായിരുന്നു മരിയയുടെ ഇരട്ട ഗോളുകൾ. 44ാം മിനിറ്റിൽ മെസ്സിയുടെ മനോഹര ഗോൾ. ബോക്സിനുള്ളിൽ രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ മെസ്സി ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
60ാം മിനിറ്റിൽ അർജന്റീനക്കായി മുന്നേറ്റതാരം ജൊവാക്വിൻ കൊറയയും ഗോളടിച്ചു. മത്സരത്തിൽ 61 ശതമാനവും പന്ത് കൈവശം വെച്ചത് അർജന്റീനയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.