ഡി മരിയയെ തിരിച്ചുവിളിച്ച് അർജന്റീന; ഫ്രഞ്ച് നിരയിൽ റാബിയോയും ഉപമെകാനോയും

ലോകം കാത്തിരിക്കുന്ന ലോക ചാമ്പ്യൻ പോരാട്ടത്തിൽ അർജന്റീന നിരയിൽ ഡി മരിയയും. യുവന്റസ് വിങ്ങ​റെ ഉൾപ്പെടുത്തിയുള്ള ആദ്യ ഇലവൻ അർജന്റീന പ്രഖ്യാപിച്ചു. പിൻനിരയിൽ കഴിഞ്ഞ കളികളിൽ ഫോം കണ്ടെത്താൻ വിഷമിച്ച നികൊളാസ് ടാഗ്‍ലിയാഫിക്കോക്കു പകരം മാർകോസ് അകുനയെ ഇറക്കുമെന്ന് കരുതിയിരുന്നെങ്കിലും കോച്ച് സ്കലോണി താരത്തിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. സെമിയിൽ സസ്​പെൻഷൻ മൂലം അകുന പുറത്തായിരുന്നു. ​

മറുവശത്ത്, ഫ്രഞ്ച് നിരയിൽ റാബിയോ, ഉപമെകാനോ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. രോഗ ബാധിതരായി ഇരുവരും സെമിയിൽ മൊറോക്കോക്കെതിരെ ഇറങ്ങിയിരുന്നില്ല. അഭ്യൂഹങ്ങൾ പലതു പറന്നുനടന്നെങ്കിലും കരീം ബെൻസേമയെ കോച്ച് ദിദിയർ ദെഷാംപ്സ് തിരിച്ചുവിളിച്ചിട്ടില്ല.

അർജന്റീന ടീം: എമിലിയാനോ മാർടിനെസ്, മോളിന, റൊമേരോ, ഓട്ടമെൻഡി, ടാഗ്‍ലിഫിയാഗോ, ഡി മരിയ, ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, മെസി, അൽവാരസ്.

ഫ്രാൻസ്: ഹ്യൂഗോ ലോറിസ്, കൗണ്ടെ, വരാനെ, ഉപമെകാനോ, തിയോ ഹെർണാണ്ടസ്, ഒറീലിയൻ ഷൂമേനി, ഗ്രീൻസ്മാൻ, റാബിയോ, ഡെംബലെ, ജി​റൂദ്, എംബാപ്പെ. 

Tags:    
News Summary - Argentina vs France lineup, starting 11 for World Cup final at Qatar 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.