അരീക്കോട്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കൂറ്റൻ ചിത്രം വരച്ച് ശ്രദ്ധ നേടുകയാണ് കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി ആഷിക് സബീൽ എന്ന കലാകാരൻ. ഓഡിറ്റോറിയം ഹാളിനോട് ചേർന്ന് വരച്ച ചിത്രം ഇതിനകം മെസി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. മുംബൈയിൽ ഡ്രാഫ്റ്റ് മാൻ വിദ്യാർഥിയായ ആഷിക് സബീൽ ഒരു മാസം ചെലവിട്ടാണ് 12 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള മെസ്സിയുടെ മനോഹര ചിത്രം തയാറാക്കിയത്.
984 എ ത്രീ പേപ്പറുകൾ ഉപയോഗിച്ച് അക്രിലിക് പെയിൻറിങ്ങിലൂടെയാണ് ചിത്രം ഒരുക്കിയത്. വെള്ളയും കറുപ്പും നിറത്തിലുള്ള കൂറ്റൻ ചിത്രം തൃപ്പനച്ചിയിലെ ഓഡിറ്റോറിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്നു. അർജൻറീന കിരീടം നേടുമെന്നും മെസി കപ്പ് ഉയർത്തുന്ന ചിത്രം ഇതിലും വലിയ വലിപ്പത്തിൽ വരക്കുമെന്നും മുഹമ്മദ് ആഷിക് പ്രതീക്ഷ പ്രകടിപ്പിച്ചു. തൃപ്പനച്ചി സ്വദേശി അബ്ദുൽ ഗഫൂർ-പൂതനാരി ഫാത്തിമ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.